kozhikode local

ദേശീയപാത വികസനം: മുന്നണികള്‍ നിലപാട് വ്യക്തമാക്കണം

വടകര: തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുന്നണികള്‍ക്ക് തലവേദനയാവും വിധം കര്‍മസമിതി രംഗത്ത്. പദ്ധതിയില്‍ പ്രതിഷേധവുമായി രംഗത്തുള്ള വടകര താലൂക്ക് കമ്മിറ്റി കര്‍മ്മസമിതിയാണ് സ്ഥാനാര്‍ഥികള്‍ നിലപാട് വ്യക്തമാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവിലുള്ള പാതയില്‍ നിന്ന് 30 മീറ്ററില്‍ നാലുവരി പാതയാക്കാന്‍ വേണ്ട നടപടികള്‍ക്കെതിരെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നത്. ഇതില്‍ വ്യക്തമായ നിലപാട് വ്യക്തമാക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇതുവരെ തയ്യാറാവാത്തതാണ് കര്‍മ്മസമിതി ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദേശീയപാത മുപ്പത് മീറ്റര്‍ വീതിയില്‍ നാലുവരി പാതയായി വികസിപ്പിക്കാന്‍ സത്വര നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ മുന്നണികളും സ്ഥാനാര്‍ഥികളും നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കര്‍മ്മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ആലോചിക്കാന്‍ നാളെ വൈകീട്ട് 4മണിക്ക് മുട്ടുങ്ങല്‍ എല്‍.പി സ്‌കൂളില്‍ വിപുലമായ കണ്‍വന്‍ഷന്‍ ചേരാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ പി.കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
പ്രദീപ് ചോമ്പാല, എ ടി മഹേഷ്, വി കെ ഭാസ്‌കരന്‍, പി പ്രകാശ്കുമാര്‍, കെ മോഹനന്‍, കെ പി അഹമ്മദ്, സി സുരേഷ്, പി കെ നാണു, റഫീഖ് ചാത്തോത്ത്, മുസ്തഫ പുതുപ്പണം സംസാരിച്ചു.
Next Story

RELATED STORIES

Share it