ദേശീയപാത വികസനം; ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണം: എംപി

തിരൂരങ്ങാടി/കൊച്ചി: ദേശീയപാത വികസനത്തിനുള്ള  പുതിയ അലൈന്‍മെന്റ് പ്രകാരം വീട് നഷ്ട്ടപ്പെടുന്ന ഇരകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.
എ ആര്‍ നഗര്‍ പഞ്ചായത്തിലെ അരീത്തോട് മുതല്‍ വലിയപറമ്പ് വരെയുള്ള ഭാഗങ്ങളില്‍ വീട് നഷ്ടപ്പെടുന്ന ഇരകളെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടത്തും നിരവധി വീടുകളാണ് നഷ്ടപ്പെടുക. സര്‍ക്കാര്‍ ഭൂമിയുണ്ടായിട്ടും എആര്‍ നഗര്‍ അരീത്തോട് മുതല്‍ വലിയപറമ്പ് വരെയുള്ള ഭാഗങ്ങളില്‍ ജനവാസകേന്ദ്രത്തിലൂടെയാണ് അലൈന്‍മെന്റ്  തയ്യാറാക്കിയിട്ടുള്ളത്. അമ്പതിലധികം വീടുകളാണ് ഇവിടെ നഷ്ടപ്പെടുന്നത്. അത്രയും  വീടുകള്‍ നഷ്ടപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ല. രാഷ്ടീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണം. നിയമവിരുദ്ധമായി മുന്നോട്ടു പോവുകയാണെങ്കില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നിയമപരമായ വഴി തേടുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ഭരണഘടന വിഭാവനം ചെയ്യുന്ന പിന്നാക്ക സംവരണത്തിന്റെ ഗുണഫലം അര്‍ഹതപ്പെട്ടവര്‍ക്ക് പൂര്‍ണമായും കിട്ടിയിട്ടില്ലെന്നിരിക്കെ സംവരണം അട്ടിമറിക്കാനുള്ള നീക്കം  വീണ്ടും ജാതീയ പരമായ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച 'സാമ്പത്തിക സംവരണവും സാമൂഹിക നീതിയും' സെമിനാര്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നത് സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it