malappuram local

ദേശീയപാത: പരിഹാരം 30 മീറ്ററില്‍ ആറുവരിപ്പാതയെന്ന് ആക്്ഷന്‍ കൗണ്‍സില്‍

മലപ്പുറം: 45 മീറ്റര്‍ വീതിയിലുള്ള സ്ഥലമെടുപ്പ് ജില്ലയില്‍ വീടുകളും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുമെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍. പാലപ്പെട്ടി, വെളിയങ്കോട്, മൂടാല്‍, വട്ടപ്പാറ, രണ്ടത്താണി, ചെറുശോല, കക്കാട്, കൊളപ്പുറം, അരീതോട്, മൂന്നിയൂര്‍, ഇടിമൂഴിക്കല്‍ എന്നിവിടങ്ങളില്‍ ധാരാളം വീടുകളും വെളിയങ്കോട്, വെട്ടിച്ചിറ, പുത്തനത്താണി, വെന്നിയൂര്‍, കൊളപ്പുറം, വെളിമുക്ക്, പടിക്കല്‍, ചേളാരി, ചേലേമ്പ്ര എന്നിവിടങ്ങളില്‍ ധാരാളം കച്ചവട സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ട സ്ഥിതിയാണ്.
ബിഒടി അടിസ്ഥാനത്തില്‍ ടോള്‍ പാതയാക്കി വികസിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. 30 മീറ്ററില്‍ ആറുവരിപ്പാത നടപ്പാക്കിയാല്‍ വീടുകളുടെ നഷ്ടം നാമമാത്രമായിരിക്കുമെന്നു ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. എന്‍എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it