ദേശീയപാത: ന്യായവില നല്‍കും- മന്ത്രി

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ജി സുധാകരന്‍. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭൂമിയെടുപ്പില്‍  സെന്റിനു 7,44,000 രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്.
ഔദ്യോഗിക കമ്പോളവിലയെ നഗര മേഖലയില്‍ നിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 1 മുതല്‍ 2 വരെയുള്ള സംഖ്യ കൊണ്ട് ഗുണിച്ചു കിട്ടുന്ന തുക കണ്ടെത്തി, അത്രയും തുക കൂടി സാന്ത്വന പരിഹാരമെന്ന രീതിയില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് നഷ്ടപരിഹാരത്തുക.  കെട്ടിടങ്ങളോ മറ്റു നിര്‍മിതികളോ ഉണ്ടെങ്കില്‍ അവ നിലവില്‍ നിര്‍മിക്കാന്‍ ആവശ്യമായ തുകയും കണക്കാക്കി നല്‍കും. ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലെയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍മാര്‍ യോഗം നടത്തുന്നുണ്ട്. തുടര്‍ന്ന് അലൈന്‍മെന്റ് ബാധിക്കുന്ന ഭൂവുടമകളോട് നഷ്ടപരിഹാര മാര്‍ഗങ്ങള്‍, മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു യോഗങ്ങള്‍ വിളിക്കുന്നുണ്ട്. വികസനം വരുമ്പോള്‍ നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുമെന്നത് സ്വാഭാവികമാണ്.  പൊതുമരാമത്തുമന്ത്രിയുടെ വീടും സ്ഥലവും ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it