kozhikode local

ദേശീയപാത കൈയേറ്റമൊഴിപ്പിക്കല്‍ തടസ്സപ്പെടുത്താന്‍ നീക്കം

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കൈയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കി ഒഴിപ്പിക്കല്‍ നടപടിയും ആരംഭിച്ചിരിക്കുകയാണ്.
ഇതിനെ തുടര്‍ന്ന്് വിവിധ രാഷ്ട്രീയ സംഘടനയിലുള്ളവര്‍ ഭരണകക്ഷി അനുഭാവമുള്ള ഉന്തുവണ്ടി ആന്റ് പെട്ടിക്കട അസോസിയേഷനില്‍ അംഗങ്ങളായിട്ടുണ്ട്. സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ തടസ്സപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി അണിയറ നീക്കം നടത്തുകയും ചെയ്യുന്നത് തകൃതിയായി നടന്നുവരുന്നതായി ആരോപണം ഉയരുന്നു. ഇതിന്റെ ഭാഗമായി അമ്പായത്തോട് മിച്ച ഭൂമി പ്രദേശത്തെ തൊരുവോര കച്ചവടക്കാര്‍ സിപിഎം അനുകൂല സംഘടനയുടെ കൊടികള്‍ തങ്ങളുടെ കച്ചവടസ്ഥാപനങ്ങലില്‍ സ്ഥാപിച്ചു കഴിഞ്ഞു.കുന്ദമംഗലം മുതല്‍ കൊടുവള്ളിവരെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിപ്പിക്കല്‍ നടന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ യൂനിയന്‍ കൊടി തട്ടുകടകളിലടക്കം സ്ഥാനം പിടിച്ചത്. അനധികൃത കച്ചവടക്കാര്‍ കൊടി കെട്ടിയതോടെ നാട്ടുകാരില്‍ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്.
ഒഴിപ്പിക്കല്‍ തടയാന്‍ നീക്കമുണ്ടായാല്‍ റോഡരികുകള്‍ കയ്യേറി കച്ചവട സ്ഥാപനങ്ങള്‍ നടത്താന്‍ തങ്ങളും തയ്യാറാവുമെന്ന നിലപാടിലാണ് പ്രദേശവാസികളില്‍ ചിലര്‍.
Next Story

RELATED STORIES

Share it