thrissur local

ദേശീയപാത കുതിരാനിലെ തുരങ്കനിര്‍മാണം: സ്തംഭനാവസ്ഥ തുടരുന്നു

തൃശൂര്‍: ദേശീയപാത കുതിരാനിലെ തുരങ്കനിര്‍മ്മാണ സ്തംഭനാവസ്ഥ തുടരുന്നു. കെഎംസി തുരങ്കനിര്‍മ്മാണ കമ്പനിക്ക് നല്‍കാനുള്ളത് കോടികള്‍. കഴിഞ്ഞ ഫെബ്രുവരി 24 മുതലാണ് തുരങ്കനിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ ആരംഭിച്ചത്.
ദേശീയപാത നിര്‍മ്മാണപ്രവൃത്തികള്‍ ഏറ്റെടുത്ത കരാര്‍ കമ്പനിയായ കെഎംസി, തുരങ്കനിര്‍മ്മാണം നടത്തുന്ന കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കുടിശിക നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവൃത്തികള്‍ തടസപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി തൊഴിലാളികള്‍ക്കുള്ള ശമ്പള കുടിശിക നല്‍കാത്തതിനെതുടര്‍ന്നാണ് തുരങ്ക നിര്‍മ്മാണ പ്രവൃത്തികള്‍ തടസപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നാല്‍പത് കോടിയോളം രൂപയാണ് കെഎംസി, തുരങ്കനിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത മുംബൈ പ്രഗതി എന്‍ജിനീയറിങ്ങിന് നല്‍കാനുള്ളത്.
അതേസമയം തുരങ്കനിര്‍മ്മാണം തടസപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാരോ ദേശീയപാത അതോറിറ്റിയോ ഇടപെടാത്തത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. 14 മീറ്റര്‍ വീതിയില്‍ 10 അടി ഉയരത്തില്‍ 920 മീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്.
തൊള്ളായിരം കോടി നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ച തുരങ്കനിര്‍മ്മാണത്തിന്റെ ചെലവ് പ്രതീക്ഷിച്ച തുകയേക്കാള്‍ കൂടുതലാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം കുതിരാന്‍ തുരങ്കത്തിന്റെ രണ്ടുമുഖങ്ങളിലേയും അപകടാവസ്ഥയിലുള്ള പാറക്കെട്ടുകളും മണ്ണും ഇ്ന്നുമുതല്‍ നീക്കം ചെയ്യും. കഴിഞ്ഞ ദിവസമാണ് അപകടാവസ്ഥയിലായ പാറക്കെട്ടുകളും മണ്ണും നീക്കം ചെയ്യാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. പാറക്കെട്ടുകളും മുകള്‍വശത്തുള്ള മണ്ണും നീക്കം ചെയ്യാതെ കുതിരാനിലൂടെയുള്ള ഗതാഗതം ആരംഭിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന അധികാരം വിനിയോഗിച്ച് പാറക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it