malappuram local

ദേശീയപാത ഇരകള്‍ മന്ത്രി ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

വളാഞ്ചേരി: ദേശീയപാത 66 ബിഒടി ടോള്‍ റോഡായി വികസിപ്പിക്കുന്നതിന് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് നടത്തുമ്പോള്‍ കിടപ്പാടവും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകള്‍ എന്‍ എച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തദ്ദേശ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
നഷ്ടപ്പെടുന്നവര്‍ക്ക് പരാതി കൊടുക്കുവാനുള്ള സമയം പോലുമനുവദിക്കാതെ വന്‍ പോലിസ് കാവലില്‍ തുടര്‍ന്നു വരുന്ന സര്‍വേ അടിയന്തരമായി നിര്‍ത്തിവയ്ക്കുക, 30 മീറ്റില്‍ 6 വരിപ്പാത പദ്ധതി നടപ്പാക്കുക, സ്ഥലമെടുപ്പ് വിജ്ഞാപനം 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.      വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. ദേശീയപാതയില്‍ മന്ത്രിയുടെ വീടിന് 100 മീറ്റര്‍ മുമ്പിലായി പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു. എന്‍എച്ച് ആക്ഷന്‍ കൗ ണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
മന്ത്രി പദം ലഭിക്കുന്നതിന് മുമ്പ് ജില്ലയില്‍ ചുങ്കപ്പാത വിരുദ്ധ സമ്മേളനങ്ങളില്‍ മുഖ്യ പ്രഭാഷകനായിരുന്ന മന്ത്രി ഇപ്പോ ള്‍ ചുങ്കപ്പാതയെ അനുകൂലിക്കുന്നുണ്ടോ എന്ന് തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തിനൊപ്പം വിജ്ഞാപനമിറക്കിയ അലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളി ല്‍ നഷ്ടപ്പെടുന്ന ഇരകള്‍ക്ക് പരാതി ബോധിപ്പിക്കുവാന്‍ നിയമപ്രകാരം 21 ദിവസം നല്‍കിയിട്ടുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയില്‍ പ്രതികാരബുദ്ധിയോടെ നോട്ടിഫിക്കേഷന്റെ അഞ്ചാം നാള്‍ തന്നെ സര്‍വ്വ സന്നാഹങ്ങളുമായി സര്‍വേ തുടങ്ങിയത് ഇരകളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. കാവുംപുറത്തു നിന്ന് പ്രകടനമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. പി കെ പ്രദീപ് മേനോ ന്‍, ടി പി തിലകന്‍, എ കെ എ റഹിം, ഷൗക്കത്ത് രണ്ടത്താണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it