kannur local

ദേശീയപാതാ സ്വകാര്യവല്‍ക്കരണത്തിന് എതിരേ കണ്‍വന്‍ഷന്‍



കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ പേരിലുള്ള അന്യായമായ കുടിയൊഴിപ്പിക്കലും ദേശീയപാതയുടെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കണമെന്ന് എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരമായി മാര്‍ക്കറ്റ് വിലയും മുന്‍കൂര്‍ പുനരധിവാസവും നല്‍കാനുള്ള യാതൊരു നടപടികളും സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ജനങ്ങളെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്ഥലമേറ്റെടുക്കാനാണ് അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ കീഴാറ്റൂര്‍ സമര മാതൃകയില്‍ ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാവും. ജനവാസ മേഖലകളെയും പരിസ്ഥിതിയെയും കണക്കിലെടുക്കാതെ തെറ്റായ വികസന നയമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്തുടരുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പല വിദേശ രാജ്യങ്ങളിലും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കാതെയും ജനങ്ങളെ വഴിയാധാരമാക്കാതെയുമുള്ള റോഡുകളുള്‍പ്പെടെയുള്ള അടി സ്ഥാന സൗകര്യ വികസന രീതികള്‍ നമ്മുടെ രാജ്യത്തും സ്വീകരിക്കണം. ഇത്തരം ആവശ്യങ്ങളുന്നയിച്ച് നാളെ വൈകീട്ട് മൂന്നിന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാ ലൈബ്രറി ഹാളില്‍ ജില്ലാ കണ്‍വന്‍ഷനും പ്രകടനവും സംഘടിപ്പിക്കും. ജില്ലാ ചെയര്‍മാന്‍ ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ പോള്‍ ടി സാമുവല്‍, ബി ഭദ്രന്‍, കെ കെ ഉത്തമന്‍, കെ ചന്ദ്രന്‍, അഡ്വ. പി സി വിവേക്, എം കെ ജയരാജന്‍, അനൂപ് ജോണ്‍ ഏരിമറ്റം, കെ വി ഷിജു സംസാരിച്ചു.
Next Story

RELATED STORIES

Share it