Alappuzha local

ദേശീയപാതാ സ്ഥലം ഏറ്റെടുക്കല്‍: നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പാക്കണമെന്ന്

ഹരിപ്പാട്: ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാത പുനനിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ നിരവധി വ്യാപാരികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതിനാല്‍ അവരുടെ നഷ്ടങ്ങളുടെ തോത് നിര്‍ണയിച്ച് നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പാക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുവാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് വി സി ഉദയകുമാര്‍ അധ്യക്ഷതവഹിച്ചു. ഐ ഹലീല്‍, എസ് സുരേഷ് ഭവാനി, കെ അശോകപണിക്കര്‍, സി മോഹനന്‍, തോമസ് മത്തായി, ആര്‍.കെ പ്രകാശ്, തോമസ് ഈപ്പന്‍, സൂര്യാ ഷെംസ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it