ദേശീയപാതാ സര്‍വേ കാക്കഞ്ചേരിയില്‍ സമാധാനപരം
BY kasim kzm12 April 2018 3:48 AM GMT
kasim kzm12 April 2018 3:48 AM GMT
പള്ളിക്കല്‍: ദേശീയ പാത വികസനവുമയി ബന്ധപ്പെട്ടുള്ള സര്‍വേ ചെട്ട്യാര്‍മാട് പതിമൂന്നു മുതല്‍, കാക്കഞ്ചേരി, സ്പിന്നിങ് മില്‍ പന്ത്രണ്ടാം മൈല്‍ വരെ നടന്നത് സമാധാനപരമായി. മൂന്നു സംഘങ്ങളിലായാണ സര്‍വേനടത്തിയത്. ഇവിടെ പോലിസ് സാന്നിധ്യവും കുറവായിരുന്നു.
ദേശിയ പാതയുടെ അലൈന്മെന്റില് അപാകത ചൂണ്ടിക്കാണിക്കുന്ന ചേലേമ്പ്ര ഇടിമൂഴിക്കല്‍ ഭാഗങ്ങളില്‍ വന്‍ പ്രതി ഷേധത്തിനു സാധ്യതയുണ്ട്. ഇവിടെ കനത്ത കാവലിലായിരിക്കും സര്‍വേ നടക്കുക.ഗൃഹ സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുന്പില് കുടില്‍കെട്ടി സമരം ആരംഭിച്ചിട്ട് ഒരു ആഴ്ച്ച പിന്നിടുന്നു. ഇവിടെ പഴയ അലൈമന്റ് പ്രകാരം ഇരുപത് വീടുകള്‍ മാത്രമെ പൊളിച്ചു നീക്കേണ്ടതൊള്ളൂ വെന്നും പുതിയ അലൈന്‍മന്റ് പ്രകാരം അറുപത് വീടുകള്‍ പൊളിച്ചു മാറ്റേണ്ടിവരും.
നിരവധി കെട്ടിടങ്ങളും ഇല്ലാതെയാവും. ദേശീയപാത വികസനത്തിനു ഇന്നലെ നടത്തിയ സര്‍വേ പ്രകാരം കാക്കഞ്ചേരിയിലെ ചെങ്കുത്തായ “എസ്” വളവ് പൂര്‍ണമായും ഇല്ലാതെയാവും. കാക്കഞ്ചേരിയില്‍ നിന്നും നിലവിലെ ദേശീയപാതയില്‍ നിന്നും പൂര്‍ണമായും മാറി അപകട വളവിനും ചെങ്കുത്തായ കയറ്റത്തിനും വലതു ഭാഗത്തായി സ്പിന്നിങ് മില്ലിനു സമീപത്തെ കൊക്കയോട് ചേര്‍ന്നാണ് പുതിയ പാത യാതാര്ഥ്യമാവുക.
ഇതോടെ യാത്രക്കാരുടെയും ദീര്‍ഘദൂര ചര്ക്ക് ലോറി, ഐഒസിയിലെ ബുള്ളറ്റ് ടാങ്കര്‍, കണ്ടയ്നര്‍ എന്നീ വാഹനങ്ങളുടെയും യാത്രാ പ്രശ്നത്തിനു പരിഹാരമാവും.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT