kasaragod local

ദേശീയപാതാ വികസനം; 3.32 കോടിനഷ്ടപരിഹാരം നല്‍കി

കാസര്‍കോട്്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലത്തിന് 25 പേര്‍ക്കായി 3,32,49,453  രൂപ ഇതിനകം നഷ്ടപരിഹാരം നല്‍കിയതായി ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ നിന്നറിയിച്ചു. അടുക്കത്ത്ബയല്‍, മജ്ബയല്‍, പനാജെ, കുഞ്ചത്തൂര്‍, ഷിറിയ, മൊഗ്രാല്‍, മുട്ടത്തൊടി ആരിക്കാടി, കാസര്‍കോട്  എന്നിവിടങ്ങളിലും ഹൊസ്ദുര്‍ഗ് താലൂക്കിലെ പിലിക്കോട്, ബാര എന്നിവിടങ്ങളിലുമാണ് ഇതിനകം ഭൂമി ഏറ്റെടുത്തിട്ടുള്ളത്. മറ്റു സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ധ്രുതഗതിയില്‍ നടന്നുവരുന്നതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അതേസമയം ദേശീയപാ താ വികസനവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം കണക്കാക്കാത്തതിനാല്‍ ഇതുവരെ ഏറ്റെടുക്കാനായിട്ടില്ല. ആരാധനാലയങ്ങളുടെ നഷ്ടപരിഹാരം വര്‍ധിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് എഴുതിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. നഷ്ടപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് കെട്ടിട നിര്‍മാണത്തിനുള്ള നഷ്ടപരിഹാരം കൂടി നല്‍കണമെന്നാണ് കമ്മിറ്റി ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശം. ഇതോടെയാണ് ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ഇനി ഏറ്റെടുക്കാനുള്ള ഭൂമിയുടെ നഷ്ടം കണക്കാക്കിവരുന്നതായും ഇതുസംബന്ധിച്ച് സ്ഥലം ഉടമകളുടമായി ചര്‍ച്ച നടത്തിവരികയാണെന്നും ഡെപ്യൂട്ടി കലക്്ടറുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it