malappuram local

ദേശീയപാതാ വികസനം; സമസ്തയ്ക്ക് നഷ്ടം കോടികള്‍

തേഞ്ഞിപ്പലം: ദേശീയപാത വികസനത്തില്‍ ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നത് സമസ്തയ്ക്ക്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന ചേളാരിയിലെ മുഴുവന്‍ കെട്ടിടങ്ങളും നഷ്ടപ്പെടുന്ന രീതിയിലാണ് ദേശീയപാതയുടെ അലൈന്‍മെന്റ്.
ചേളാരിയില്‍ സമസ്തയ്ക്ക് മൂന്ന് ഭീമന്‍ കെട്ടിടങ്ങള്‍ നഷ്ടപ്പെടും. ഇതോടെ കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. കഴിഞ്ഞദിവസം തേഞ്ഞിപ്പലത്ത് ചേര്‍ന്ന ഭുവുടമകളുടെ യോഗത്തില്‍ സമസ്തയ്ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1998ല്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ സമസ്തയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. 1970ല്‍ ബാഫഖിതങ്ങള്‍ ഉദ്ഘാടനം ചെയ്ത പഴയകെട്ടിടവും പൊളിക്കുന്നതില്‍പ്പെടും. കേരളത്തിലും വിദേശരാജ്യങ്ങളിലടക്കം പതിനായിരകണക്കിന് സ്ഥാപനങ്ങളുള്ള സമസ്തയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേളാരിയിലെ സമസ്താലയം കെട്ടിടങ്ങള്‍ ഇതോടെ ഓര്‍മയാവും.
ഈ മൂന്ന് ഭീമന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നാേടെ ചേളാരി അങ്ങാടി തന്നെ നാമാവശേഷമാവും. പുതിയ അലൈന്‍മെന്റ് പ്രകാരം ഐഒസിയുടെ മുന്‍വശവും തേഞ്ഞിപ്പലം വില്ലേജ് ഓഫിസ് പൂര്‍ണമായും, ചേളാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്നുനില കെട്ടിടവും നഷ്ടമാവും. തേഞ്ഞിപ്പലം പഞ്ചായത്തില്‍ 30 പേരുടെ ഭൂമിയാണ് നഷ്ടപ്പെടുക.
Next Story

RELATED STORIES

Share it