malappuram local

ദേശീയപാതാ വികസനം; നഷ്ടപരിഹാരം നല്‍കുന്ന ഫണ്ട് ഏതെന്ന് വ്യക്തമാക്കണം: ആക്്ഷന്‍ കൗണ്‍സില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കുന്നതിന്നുള്ള ഫണ്ട് കണ്ടെത്തുന്നത് എവിടെ നിന്നാണെന്നു വ്യക്തമാക്കണമെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍ എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇടിമുഴിക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെ 76.5 കിലോ മീറ്റര്‍ നീളത്തില്‍ നിലവിലുള്ള 45 മീറ്റര്‍ സര്‍വേ പ്രകാരം 600 ഏക്കറോളം സ്വകാര്യ ഭൂമിയും, അഞ്ഞൂറോളം വീടുകളുള്‍പ്പെടെ 2,500 ലേറെ കെട്ടിടങ്ങളും ആയിരക്കണക്കിന് ആളുകളുടെ തൊഴിലും നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.
1,800 ലേറെ കച്ചവട സ്ഥാപനങ്ങളും പൊളിക്കേണ്ട സ്ഥിതിയാണ്. ഭൂമിക്ക് സെന്റൊന്നിന് ശരാശരി 5 ലക്ഷം രൂപ നഷ്ടപരിഹാരം നിര്‍ണയിച്ചാല്‍ പോലും 600 ഏക്കറിന് 3,000 കോടി രൂപ വേണം. സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന വിധത്തില്‍ കാലപ്പഴക്കം പരിഗണിക്കാതെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ 1200 കോടി രൂപയെങ്കിലും വേണം. തൊഴില്‍ നഷ്ടങ്ങള്‍, പുനരധിവാസ ചെലവുകള്‍ എല്ലാമുള്‍പ്പെടെ മലപ്പുറം ജില്ലയില്‍ മാത്രം 4,500 കോടി രൂപ വേണം.  എന്നാല്‍, കേന്ദ്ര പൊതുമരാമത്ത് മന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു കിലോമീറ്ററിന് 6 കോടി രൂപ മാത്രമാണ്. അതായത് 76.5 കിലോമീറ്ററിന് പരമാവധി ലഭിക്കുന്നത് 460 കോടി രൂപ മാത്രം.
വലിയ തോതിലുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പോലിസിനെ കാട്ടി വിരട്ടിയും പാവങ്ങളുടെ വീടും ഭൂമിയും ഉപജീവന മാര്‍ഗങ്ങളുമൊക്കെ അളന്നെടുക്കുന്നവര്‍ യഥാര്‍ഥത്തില്‍ ആവശ്യമുള്ളതിന്റെ പത്തിലൊന്നു മാത്രം ഫണ്ടേ ലഭിക്കൂ എന്ന വസ്തുത മറച്ചുവയ്ക്കുന്നത് ജനവഞ്ചനയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.   ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാറും ജനപ്രതിനിധികളും ഉറപ്പുനല്‍കിയ നഷ്ടപരിഹാരത്തിന്റെ പത്തിലൊന്നേ ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവരെ വ്യാമോഹിപ്പിച്ച് എത്രയും പെട്ടെന്ന് ത്രിഡി നോട്ടിഫിക്കേഷനിറക്കി വസ്തുവകകള്‍ ഹൈവെ അതോറിറ്റിയുടെ അധീനതയിലാക്കാനുള്ള കുതന്ത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
അതല്ലെങ്കില്‍ ഉറപ്പുനല്‍കിയ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ 4,500 കോടി രൂപ ഏതു ഫണ്ടില്‍നിന്നു എങ്ങനെ ലഭ്യമാക്കുമെന്ന് വ്യക്തമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it