kannur local

ദേശീയപാതാ വികസനം: തളിപ്പറമ്പിലെ വ്യാപാരികള്‍ ആശങ്കയില്‍

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ച വ്യാപാരികള്‍ ആശങ്കയില്‍. അര നൂറ്റാണ്ടിലേറെ കാലമായി വ്യാപാരം നടത്തുന്നവര്‍ പോലും ഒരു രൂപ നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയേണ്ട അവസ്ഥയിലാണ് ബക്കളം മുതല്‍ കല്യാശ്ശേരി വരെയുള്ള വ്യാപാരികള്‍. മിക്ക വ്യാപാരികളും വാടക കെട്ടിടത്തിലാണ് കച്ചവടം ചെയ്യുന്നത്. സ്ഥലവും കെട്ടിടവും ഏറ്റെടുക്കുമ്പോള്‍ ഉടമയ്ക്കാണു നഷ്ടപരിഹാരം ലഭിക്കുക.
അതേസമയം കച്ചവട സ്ഥാപനത്തിന്റെ താക്കോല്‍ വ്യാപാരികള്‍ ഉടമയ്ക്കു നല്‍കുകയും ഉടമ അത് ദേശീയപാത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും വേണം. സ്ഥല ഉടമകള്‍ ഒരു രൂപ പോലും വ്യാപാരികള്‍ക്ക് നഷ്ടം നല്‍കാന്‍ തയ്യാറായിട്ടില്ല. 17ന് ചൊവ്വാഴ്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി താക്കോല്‍ വാങ്ങുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. 17ന് എല്ലാ വ്യാപാരികളും ബക്കളം തറോല്‍ ഗുരിക്കള്‍ വായനശാലയില്‍ എത്തിച്ചേരാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇതോടെ പതിറ്റാണ്ടുകളായി കച്ചവടം ചെയ്യുന്നവര്‍ വെറം കൈയോടെ ഒഴിഞ്ഞുപോവേണ്ട അവസ്ഥയിലാണ്.
അതേസമയം സ്ഥല ഉടമയ്ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ 20 ശതമാനം വ്യാപാരികള്‍ക്ക് നല്‍കണമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബക്കളം, ധര്‍മശാല, മാങ്ങാട്, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പുതിയ ദേശീയ പാതയോരത്ത് ഇപ്പോള്‍ തന്നെ കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവിടെ വന്‍ വാടകയും അഡ്വാന്‍സുമാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it