kannur local

ദേശീയപാതയോരത്തെ മരംമുറി; ഗതാഗതക്കുരുക്ക് രൂക്ഷം

തലശ്ശേരി: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയോരത്തെ തണല്‍ മരങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ റവന്യൂ വകുപ്പ് മുറിച്ചുമാറ്റി തുടങ്ങി. യാതൊരു മുന്നറിയിപ്പോ മുന്നൊരുക്കമോ ഇല്ലാതെയുള്ള നടപടി രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കി. ധര്‍മടം മുതല്‍ തലശ്ശേരി വരെ ഇന്നലെ മണിക്കൂറുകള്‍ നീണ്ട വാഹനക്കുരുക്കാണ് അനുഭവപ്പെട്ടത്. ആംബുലന്‍സുകളും നീണ്ട കുരുക്കുക്കില്‍ കുടുങ്ങി. അപകടമുണ്ടാക്കുന്ന വിധം ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന കൂറ്റന്‍ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് നട്ടുവളര്‍ത്തിയിരുന്ന മരങ്ങളാണ് ഇന്ന് പടര്‍ന്നുപന്തലിച്ച് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നത്. എന്നാല്‍, ശിഖിരങ്ങള്‍ വെട്ടിമാറ്റുന്നതിനു പകരം മരം തന്നെ മുറിച്ചുമാറ്റുകയാണെന്നാണ് ആരോപണം. തലശ്ശേരി സ്‌റ്റേഡിയം കോര്‍ണറില്‍ ദേശീയപാതയോരത്തെ വന്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കരാറെടുത്തയാളുടെ ജീവനക്കാരാണ് റോഡിലെ ഗതാഗതം നിയന്ത്രിക്കുന്നത്.

Next Story

RELATED STORIES

Share it