ദേശീയപാതയും പിഡബ്ല്യുഡി റോഡുകളും പൊളിക്കാന്‍ പാടില്ല

തിരുവനന്തപുരം: ആഗസ്ത് 15 വരെ ദേശീയപാതയും പിഡബ്ല്യുഡി റോഡുകളും പൊളിക്കുന്നതു തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞമാസം 31ന് എന്‍എച്ച് മരാമത്ത് വകുപ്പിലെ സംസ്ഥാന ജില്ലാ തല
ഉദ്യോഗസ്ഥരെയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് ഉത്തരവു നല്‍കിയത്.
അരൂര്‍- അരുകുറ്റി റോഡ് രാത്രിയിലും വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നെന്നും പൊളിച്ച ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുന്നില്ലെന്നും കഴിഞ്ഞമാസം 30ന് ഒരു യാത്രക്കാരനില്‍ നിന്ന് ഫോണ്‍ വഴി വിവരം ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
ദീര്‍ഘകാലമായി ഈ ദുസ്ഥിതി തുടരുകയാണെന്നും മനസിലായി. മഴക്കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല പ്രയാസങ്ങളാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ജനങ്ങളെ പുല്ലുപോലെ കരുതുന്ന നിര്‍മാതാക്കളുടെ ഈ മനോഭാവം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.
ആഗസ്ത് 15 വരെയുള്ള നിരോധനം മഴ മാറുന്ന മുറയ്ക്ക് സംസ്ഥാനതല അവലോകനം നടത്തി പണികള്‍ പുനരാരംഭിക്കും. യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനും സാമ്പത്തിക നഷ്ടം ഒഴിവാക്കാനുമാണ് ഈ നടപടി. ഉത്തരവിനോട് എല്ലാവരും സഹകരിക്കണം. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണാധികാരികള്‍ ജാഗ്രത പാലിക്കണം. സഹായം തേടി മന്ത്രി കെ ടി ജലീലിന് കത്തു നല്‍കിയിട്ടുണ്ടെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it