Idukki local

ദേശീയപാതയില്‍ ഓയിലില്‍ കയറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു



പീരുമേട്: ദേശീയ പാതയില്‍ വീണ ഓയിലില്‍ കയറിയ വാഹനങ്ങള്‍ തെന്നി നിരവധി അപകടങ്ങള്‍ ഉണ്ടായി. ഇന്നലെ രാവിലെ ഏഴരയോടെ ദേശീയ പാത 183ല്‍ ചുഴുപ്പിലാണ് അപകടങ്ങളുണ്ടായത്.ഓയിലില്‍ കയറി ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. തെന്നിയ മറ്റൊരു വാഹനമിടിച്ച് സമീപത്തെ വീടിന്റെ ഭിത്തി ഇടിഞ്ഞു.ഇരുചക്രവാഹനം തെന്നി വീണു.കട്ടപ്പന മേരികുളം കൊച്ചുപറമ്പില്‍ പ്രദീഷ് മനോഹരന്‍ (21) മേരികുളം അമ്പിളി നിവാസില്‍ പി ജി വിനു (36) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു മുന്‍പ് ഓയിലില്‍ കയറി നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിച്ചു.ആഘാതത്താല്‍ ഓട്ടോറിക്ഷ തെറിച്ചു പോയി വീടിന്റെ ഭിത്തി തകര്‍ത്താണ് നിന്നത്. ഈ സമയം വീടിനുള്ളില്‍ ഉറക്കത്തിലായിരുന്ന നാല് കുട്ടികളടക്കം ഏഴുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പാറയ്ക്കല്‍ ഫൈസലിന്റെ വീടാണ് തകര്‍ന്നത്. ഫൈസലിന്റെ മൂത്ത മകന്‍ ആസിഫ്,സഹോരിയുടെ മകന്‍ അന്‍സാദ് എന്നിവരുടെ മുകളിലേയ്ക്കാണ് ഇടിയുടെ ആഘാതത്താല്‍ ഭിത്തി വീണത്. ഇവര്‍ അത്ഭുതകരമായി രക്ഷ പെടുകയായിരുന്നു.അഗ്‌നി സുരക്ഷാ സേനാംഗങ്ങള്‍ റോഡ് കഴുകി വൃത്തിയാകിയ ശേഷമാണ് ഗതാഗതം സാധാരണ രീതിയിലായത്.
Next Story

RELATED STORIES

Share it