malappuram local

ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ



ചേളാരി: ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും അധികൃതരുടെ സുരക്ഷാ പദ്ധതികള്‍ കടലാസിലൊതുങ്ങുന്നു. അപകടങ്ങളുടെ പതിവ് കേന്ദ്രമായ പാണമ്പ്രയില്‍ കഴിഞ്ഞദിവസം രാത്രി കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് റോഡില്‍ മറിഞ്ഞു ആറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.  യാത്രക്കാര്‍ തലനാരിയക്കാണ് രക്ഷപെട്ടത്. പാണമ്പ്രയില്‍ ഡിവൈഡര്‍ തുടങ്ങുന്നിടത്ത് വീതികുറവായതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. അപകടംമൂലം നിരവധിപേരുടെ ജീവന്‍ നഷ്ടപെട്ട സ്ഥലമാണ് പാണമ്പ്രവളവ്. ഇവിടെ പലഘട്ടങ്ങളിലായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങള്‍ കുറയുന്നില്ല. അപകടങ്ങള്‍ മൂലം അധികൃതര്‍ നേരിട്ടെത്തി സുരക്ഷാ സംവിധാനമൊരുക്കാന്‍ തീരുമാനമായ തേഞ്ഞിപ്പലം പോലിസ്‌സ്റ്റേഷന്‍ വളവിലും  യാതൊരുജോലിയും ആരംഭിച്ചിട്ടില്ല. ചേളാരി മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങള്‍ കൂടുതലായും നടന്ന് വരുന്നത്. കൂടാതെ മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കും പതിവാണ്. ഒരു കോടിയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചുചേളാരി: പാണമ്പ്ര വളവിലെ ഡിവൈഡര്‍ പുനരുദ്ധാരണത്തിനും ഡിവൈഡറിന്റെ തുടക്കത്തില്‍ വീതി കൂട്ടല്‍, സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ പ്രപ്പോസലല്‍ സമര്‍പ്പിച്ചു. ഇടിമുഴിക്കല്‍ അങ്ങാടിയില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്, ഡ്രൈനേജ് നിര്‍മാണത്തിനും ബസ്‌ബേ ഉള്‍പ്പെടെ നിര്‍മാണത്തിനായും ഒരു കോടിയുടെ പ്രപ്പോസലും ചീഫ് എന്‍ജിനീയറുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും പദ്ധതിക്കാവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it