palakkad local

ദേശീയപാതയിലെ വളവുകളില്‍ രണ്ട് അപകടങ്ങള്‍

കട്ടപ്പന:  ദേശീയപാത 185ല്‍ അടുത്തടുത്തുള്ള വളവുകളിലുണ്ടായ രണ്ട് അപകടങ്ങളില്‍ 27 പേര്‍ക്ക് പരിക്കേറ്റു. നിര്‍ദിഷ്ട അടിമാലി-കുമളി ദേശീയപാതയില്‍ പത്താംമൈലിന് സമീപമാണ് അപകടങ്ങളുണ്ടായത്. ഇന്നലെ വൈകിട്ട് 3.45 നാണ് അപകടം. കുമളിയില്‍ നിന്ന് എറണാകുളത്തേക്കു പോയ എംഎംഎസ് ബസ്സും ലോറിയും ആദ്യം കുട്ടിയിടിച്ചു. തൊട്ടടുത്ത വളവില്‍ 4.30 കട്ടപ്പനയില്‍ നിന്ന് എറണാകുളത്തിന് പോയ ഇബിടി ബസും കെഎസ്ആര്‍ടിസിയും കുട്ടിയിടിച്ചു. അപകടത്തില്‍ പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളുമുണ്ട്.
നാട്ടുകാരും മറ്റ് വാഹനങ്ങളില്‍ എത്തിയവരുമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ആരുടെയും നില ഗുരുതരമല്ല. കട്ടപ്പന ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥി ചേലച്ചുവട് മൂക്കന്‍തോട്ടത്തില്‍ അമല്‍ മാര്‍ട്ടിന്‍(20), ലബ്ബക്കട ജെപിഎം കോളജിലെ ബിഎഡ് വിദ്യാര്‍ഥിനി ചേലച്ചുവട് തുറവയ്ക്കല്‍ ലിജി(23), പാലക്കാട് തോലന്നൂര്‍ കീഴ്പ്പാല എം. അനീഷ്(26), വണ്ടിപ്പെരിയാര്‍ പത്തുമുടി ചാമക്കാലായില്‍ സുഷമ, പൈനാവ് ഗവ. യുപി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ വണ്ടിപ്പെരിയാര്‍ 55ാംമൈല്‍ ബിനീറ്റഹൗസില്‍ എസ്. റെജി(38), കട്ടപ്പന നഗരസഭ  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോതമംഗലം അടിവാട് ഇടയപുറം മീരാന്‍കുഞ്ഞ്(46), ലബ്ബക്കട കരിവേലിയ്ക്കല്‍ ജെല്‍സിന്‍ ജോസ്(22), കോതമംഗലം കുരുന്നപ്പള്ളി ജെസി ബാബു(39), കട്ടപ്പന അക്കരപ്പറമ്പില്‍ ബീന ഷാനു(32), കട്ടപ്പന സെയില്‍ടാക്‌സ് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ മണക്കാട് ഗൗരീശം കെ. ബാലചന്ദ്രന്‍(51), നേപ്പാള്‍ സ്വദേശി ഷൈര്‍ ബഹാദൂര്‍(32), പകുതിപ്പാലം വെളിയംകുന്നത്ത് സുമേഷ്(40), കട്ടപ്പന ഗവ. കോളജ് വിദ്യാര്‍ഥി മണിയാറന്‍കുടി കൊച്ചുപുരയ്ക്കല്‍ ആഷിക്(20), കുമളി കുളത്തൂപ്പാലം വസന്ത് വിഹാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ ടി കെ  പ്രസാദ്(34), തൃശൂര്‍ പൂമാല പനച്ചിയില്‍ ജോസ് ലൂക്കോസ്(49), കട്ടപ്പന സെന്റ് സെബാസ്റ്റിയന്‍സ് കോളജ് വിദ്യാര്‍ഥിനി ഡബിള്‍കട്ടിങ് മുകളേല്‍ അഞ്ജു(17), കട്ടപ്പന ഗവ. കോളജ് വിദ്യാര്‍ഥിനി ഡബിള്‍കട്ടിങ് വലിയവിളാകത്ത് അനീഷ ഷാജി(18), മുളകരമേട് മാളിയേക്കല്‍ ജീനാമോള്‍ ജോര്‍ജ്(26), വള്ളക്കടവ് ചവര്‍ണനാല്‍ രാജേഷ് രാജന്‍(34), പാലക്കാട് കീഴ്പാലം അനീഷ(26), ഇടുക്കി കുന്നത്ത് ദേവിക നിതീഷ്(നാല്), തൊപ്പിപ്പാള പാറക്കുഴിയില്‍ ഷാജി(39), ഉടുമ്പന്‍ചോല കൊല്ലാറാത്ത് അനൂപ് ബേബി(21), മേരികുളം വെള്ളിരിവിള സൂസമ്മ റോയ്(60), കീരിത്തോട് വെളിയംകുന്നത്ത് വി.എം. സുമേഷ്(31), രാമക്കല്‍മേട് മോടനാപ്പള്ളില്‍ ഷാലി സാബു(45), കട്ടപ്പന സെന്റ് സെബാസ്റ്റിയന്‍സ് കോളജ് വിദ്യാര്‍ഥിനി കരിമ്പന്‍ അമ്പലത്തിങ്കല്‍ ആതിര മനോജ്(18), കട്ടപ്പന ദീപ്തി കോളജ് വിദ്യാര്‍ഥിനി ഡബിള്‍കട്ടിങ് മുകളേല്‍ അഞ്ജു(17) എന്നിവര്‍ക്കാണു പരിക്കേറ്റത്.
വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുണ്ടായ കാരണം വളവില്‍ നിയന്ത്രണം നഷ്ടമായതു മൂലമാണെന്നാണ് പ്രഥമിക നിഗനം. ദേശീയപാതയാണെങ്കിലും വളവുകളില്‍ ആവശ്യത്തിന് വീതിയില്ലാത്താത് അപകടം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it