Idukki local

ദേശീയപാതയിലെ കൊടുംവളവില്‍ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചു



പീരുമേട്: ദേശീയപാത 183ലെ അപകട സാധ്യതയേറിയ കൊടും വളവില്‍  സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം ആരംഭിച്ചു. 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.പാമ്പനാറിനു സമീപമാണ് ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.റോഡിന് താഴ് വശത്തു നിന്നും കരിങ്കല്‍ ഉപയോഗിച്ച് കലുങ്ക് നിര്‍മ്മിച്ചാണ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത്. ടെണ്ടറിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. പ്ലാസ്റ്റിക്ക് വള്ളി കെട്ടി നിര്‍ത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും വേണ്ട നടപടികള്‍ അധികൃതര്‍ എടുക്കാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.ഇതിനെ തുടര്‍ന്നാണ്  സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്.മുമ്പും അപകടങ്ങള്‍ ഈ വളവില്‍ സംഭവിച്ചിട്ടുണ്ട്. ഇതിനു സമീപത്ത് ഇരുമ്പു കൊണ്ടുള്ള ബാരിക്കേഡുകള്‍ ഉണ്ടെങ്കിലും സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ വളവില്‍ മാത്രം ബാരിക്കേടുകള്‍ സ്ഥാപിച്ചിരുന്നില്ല. ദേശീയ പാതയില്‍ സുരക്ഷാ  ഭിത്തികള്‍ ഇല്ലാതെയുള്ള വളവുകളും പാതകളും നിരവധിയാണ്.സമാനമായ രീതിയില്‍ ദേശീയപാത 183ല്‍ അമ്പത്തിയേഴാം മൈലിനു സമീപത്ത് ചെങ്കൂത്തായ കൊക്കയോട് ചേര്‍ന്ന ഭാഗത്തെ കലുങ്ക് തകര്‍ന്ന് ഒരു മാസം പിന്നിടുമ്പോഴും ഈ ഭാഗത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല. ടെണ്ടറിംഗ് നടപടി അവസാന ഘട്ടത്തിലാണെന്നാണ് അധികൃതര്‍ പറയുന്നത്.ദേശിയ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് അപകട സൂചന ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ ദേശീയ പാത വിഭാഗം അധികൃതര്‍ തയ്യാറായിട്ടില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി പോകുന്നത്.
Next Story

RELATED STORIES

Share it