palakkad local

ദേശീയപാതയിലെ കുതിരാന്‍ തുരങ്ക നിര്‍മാണം വീണ്ടും നിലച്ചു

വടക്കഞ്ചേരി: കരാര്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കാത്തതിനെത്തുടര്‍ന്ന് കുതിരാന്‍ തുരങ്ക നിര്‍മ്മാണം വീണ്ടും നിലച്ചു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുതിരാന്‍ തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്കുള്ള വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ലോറി ഉടമകളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒരാഴ്ച മുമ്പ് ഇവര്‍ സമരം നടത്തിയപ്പോള്‍ ജനുവരി 4 നകം വാടക കുടിശ്ശിക നല്‍കാമെന്ന് കരാര്‍ കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചതിനെതുടര്‍ന്നാണ് ഇന്നലെ മുതല്‍ ഇവര്‍ സമരരംഗത്തെത്തിയത്. വ്യാഴാഴ്ച സാധാരണ നിലയില്‍ തന്നെ തുരങ്ക നിര്‍മ്മാണം നടന്നിരുന്നെങ്കിലും വെള്ളിയാഴ്ച പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു.
തുരങ്ക നിര്‍മ്മാണത്തിനായി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളുടെ ഉടമകളും െ്രെഡവര്‍മാരും പണിമുടക്കുമായി രംഗത്തെത്തുകയും തുരങ്കത്തില്‍ പണിയെടുത്ത തൊഴിലാളികളെ തടയുകയും ചെയ്തു. തുരങ്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കാനുള്ളതിനാല്‍ അവരും സമരത്തിന് അനുഭാവപൂര്‍വ്വം മുന്നോട്ടു വരുകയായിരുന്നു.കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ എല്ലാം തന്നെ പണിമുടക്കിയപ്പോള്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതാ നിര്‍മ്മാണവും ഭാഗികമായി നിലച്ചിരിക്കുകയാണ്. മേല്‍പ്പാലങ്ങളിലെ ചുരുക്കം ചില പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
ജനുവരിയില്‍ കുതിരാനിലെ ആദ്യ തുരങ്കം തുറക്കുമെന്ന പ്രതീക്ഷയിലിരിക്കെ ഇപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയേണ്ടതുണ്ട്. രണ്ട് ദിവസത്തികം പണം നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പണം ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ പിന്‍തിരിയുകയുള്ളൂ എന്നാണ് ഇവരുടെ നിലപാട്.
Next Story

RELATED STORIES

Share it