ദേശീയപതാക ചൂലില്‍ കെട്ടിയുയര്‍ത്തി

കണ്ണൂര്‍: റിപബ്ലിക് ദിനത്തില്‍ തളിപ്പറമ്പ് പോസ്‌റ്റോഫിസില്‍ ദേശീയപതാക ചൂലില്‍ കെട്ടി ഉയര്‍ത്തിയത് വിവാദമായി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റോഫിസിലെത്തി പോസ്റ്റ് മാസ്റ്റര്‍ യു ബാലകൃഷ്ണനെ ഉപരോധിച്ചു.
റിപബ്ലിക് ദിനത്തില്‍ ചൂലിന്റെ അറ്റത്ത് കെട്ടിയ പതാകയാണ് ഓഫിസിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘത്തിന് ദേശീയപതാക ചൂലില്‍ കെട്ടിയ നിലയില്‍ കാണാന്‍ കഴിയാതായതോടെ നിയമ നടപടിയെടുക്കാനുമായില്ല. കേസെടുക്കാനോ പരാതിപ്പെടാനോ ആരുമെത്തിയില്ലെന്ന ന്യായം പറഞ്ഞ് പോലിസ് തടിയൂരി.
എന്നാല്‍, ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നതറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയിരുന്നു. ഉപരോധം ഡിസിസി സെക്രട്ടറി ടി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഇ ടി രാജീവന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it