Flash News

ദേശീയതയെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമില്ല : കാഞ്ച ഐലയ്യ



ബംഗളൂരു: ദേശീയതയെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമില്ലെന്ന് പ്രമുഖ ദലിത് ചിന്തകനായ കാഞ്ച ഐലയ്യ. ഉല്‍പാദനം അടക്കമുള്ള മേഖലകളില്‍ ബ്രാഹ്മണര്‍ യാതൊന്നും ചെയ്തിട്ടില്ല. എല്ലാ സംഭാവനകളും പിന്നാക്കവിഭാഗക്കാരുടേതാണ്- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിലും വിദ്യാര്‍ഥി ചെറുത്തുനില്‍പിലും കാവി”എന്ന വിഷയത്തില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാഞ്ച ഐലയ്യ. ഗോമാതാവിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സിയാചിന്‍ അതിര്‍ത്തികളിലെ സൈനികര്‍ക്ക് മാംസം നല്‍കുന്നത് നിര്‍ത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സംസ്‌കാരം, മതം, ഭക്ഷണം, ദേശീയത എന്നിവയെ അടിസ്ഥാനമാക്കി ബ്രാഹ്മണശക്തികള്‍ വിവേചനം കാണിക്കുമ്പോള്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ചെറുത്തുനില്‍പ് ആവശ്യമാണ്. വായന, എഴുത്ത്, പോരാട്ടം എന്നിവയിലൂടെ ഈ ചെറുത്തുനില്‍പ് വരേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.സംഘപരിവാരം ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ദേശീയവാദം വിയോജിപ്പുകളെ ദേശവിരുദ്ധമെന്നു മുദ്രകുത്താന്‍ വേണ്ടിയാണെന്ന് പ്രഫ. അപൂര്‍വാനന്ദ് തന്റെ പ്രബന്ധത്തില്‍ പറഞ്ഞു. രാജ്യത്തെ ഫാഷിസ്റ്റ് പ്രവണതകളെ കരുത്തുറ്റ ഫാഷിസ്റ്റ്‌വിരുദ്ധ പ്രസ്ഥാനംകൊണ്ടു മാത്രമേ നേരിടാനാവൂ എന്ന് കാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റി അംഗം എം ബി ഷെഫിന്‍ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.സെമിനാറില്‍ ദേശീയ പ്രസിഡന്റ് പി വി ശുഹൈബ് അധ്യക്ഷനായിരുന്നു. പ്രഫ. നഗരാഗെരെ രമേഷ്, യോഗേഷ് മാസ്റ്റര്‍, എം എസ് സാജിദ്, മുഹമ്മദ് തഫ്‌സീര്‍ എന്നിവരും സംസാരിച്ചു.
Next Story

RELATED STORIES

Share it