ദേശസുരക്ഷയ്ക്ക് ഭീഷണി: ആന്റണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ വിദേശനിക്ഷേപ നയത്തില്‍ വരുത്തിയ കാതലായ മാറ്റങ്ങള്‍ ഇന്ത്യയുടെ ദേശ സുരക്ഷയ്ക്കും സ്വതന്ത്ര വിദേശനയത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണെന്നു മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി.
പ്രതിരോധമേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതോടെ ഇന്ത്യന്‍ പ്രതിരോധ മേഖല നാറ്റോ, അമേരിക്കന്‍ രാജ്യങ്ങളിലെ ആയുധ വ്യാപാരികളുടെ നിയന്ത്രണത്തിലാവാനുള്ള സാധ്യത കൂടുതലാണ്. തദ്ദേശീയ പ്രതിരോധ ഗവേഷണ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്തും. ഇന്ത്യയുടെ പരമ്പരാഗത സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തെപ്പോലും ദുര്‍ബലപ്പെടുത്തും. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇത്തരം തീരുമാനങ്ങളില്‍ നിന്നു പിന്‍മാറണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it