Flash News

ദേവ പ്രീതിക്കായി ബാലികയെ ബലികഴിച്ചു;പൂജാരിയും മധ്യവയസ്‌കനും അറസ്റ്റില്‍

ദേവ പ്രീതിക്കായി ബാലികയെ ബലികഴിച്ചു;പൂജാരിയും മധ്യവയസ്‌കനും അറസ്റ്റില്‍
X


ജാര്‍ഖണ്ഡ്: പിഞ്ചുബാലികയെ ബലികഴിച്ച പൂജാരിയും മധ്യവയസ്‌കനും അറസ്റ്റില്‍. ജാര്‍ഖണ്ഡ് സെറേക്കല കര്‍സന്‍ ജില്ലയിലെ ചെയ്ഡ ഗ്രാമത്തിലാണ് സംഭവം. ദേവ പ്രീതിക്കായെന്ന പേരില്‍ കര്‍മു കാളിന്ദിയെന്ന പൂജാരിയും ബഹോദി കാളിന്ദിയെന്ന മധ്യവയസ്‌കനും ചേര്‍ന്ന് ബാലികയെ ബലികഴിക്കുകയായിരുന്നു.
മെയ് 26ന് രാത്രിയാണ് സംഭവം. കര്‍മു കാളിന്ദിയുടെ അയല്‍വാസിയായ സുഭാഷ് ഗോപ് എന്നയാളുടെ ഏഴുമാസം പ്രായമായ കുഞ്ഞിനെയാണ് ഇവര്‍ തട്ടിയെടുത്ത് നരബലി നടത്തിയത്. സംഭവത്തിന് ശേഷം നാടുവിട്ട ഇരുവരെയും പിന്നീട് പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബലികഴിക്കാനുപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി. ബാലികയുടെ മൃതദേഹത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it