thiruvananthapuram local

ദേവാലയത്തിന് നേരെ അക്രമം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

കഴക്കൂട്ടം: പോത്തന്‍കോട് പനക്കോണം പുതുകുന്ന് സിഎസ്‌ഐ ദേവാലയത്തിന് നേരെ ആര്‍എസ്എസുകാര്‍ നടത്തിയ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൗണ്ടിക്കോണം ഞാണ്ടൂര്‍ക്കോണം സ്വദേശികളായ റെജി വിജന്‍ (27), അലക്‌സ് ഫ്രാന്‍സിസ് (30), റെയില്‍ പ്രസാദ് (28), ഷൈന്‍ വി സണ്ണി (21), അനില്‍ വില്‍ഫര്‍ (21) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കുള്ള റെജി വിജന്റെ നില ഗുരുതരമാണ്.
അക്രമിസംഘം ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന കൊടിതോരണം, കമാനങ്ങള്‍, വിളക്കുകളും നശിപ്പിച്ചു. അരമണിക്കൂറോളം പ്രദേശത്ത് ഭീകരന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികള്‍ മടങ്ങിയത്. പുതുവല്‍സര തലേന്ന് 11:50 ഓടെയാണ് സംഭവം. കഴിഞ്ഞ 24 മുതല്‍ പള്ളിയില്‍ സ്റ്റാര്‍ ഫെസ്റ്റ് നടന്നുവരികയായിരുന്നു. കഴിഞ്ഞദിവസം ഇത് സമാപിച്ചു. ആഘോഷ പരിപാടികള്‍ക്കായി ഒരുക്കിയ ചില അലങ്കാര വസ്തുക്കള്‍ ഇടവക അംഗങ്ങളായ യുവാക്കള്‍ അഴിച്ചുമാറ്റുന്നതിനിടെ ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഇവരോട് റോഡിലെ വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. തിരിച്ചുപോയ സംഘം 30 ഓളംപേരുമായി മടങ്ങിയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അരമണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം മടങ്ങിയത്. അക്രമി സംഘത്തിലുള്ളവരെല്ലാം പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇവിടെയും സമീപ വാര്‍ഡിലും ബിജെപിയാണ് വിജയിച്ചത്. ഇതിനുശേഷം സംഘപരിവാര അക്രമം വര്‍ധിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ റൂറല്‍ എസ്പി ഷെഫിന്‍ അഹ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം അക്രമിസംഘത്തിലെ മൂന്നുപേര്‍ പിടിയിലായതായാണ് സൂചന.
Next Story

RELATED STORIES

Share it