thrissur local

ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനെ പോലിസുകാരന്‍ മര്‍ദ്ദിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് നല്‍കുന്ന അന്നലക്ഷ്മി ഹാളിലേക്ക് തള്ളികയറാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനെ പോലിസുകാരന്‍ മര്‍ദ്ദിച്ചു. കുണ്ടന്നൂര്‍ ചിറ്റണ്ട സ്വദേശി വെള്ളത്തേരി ഉണ്ണികൃഷ്ണനാണ് (37) പോലിസുകാരന്റെ മര്‍ദ്ദനമേറ്റത്. പാലക്കാട് എ.ആര്‍.ക്യാപിലെ സിവില്‍ പോലിസ് ഓഫീസര്‍ രജ്ഞിത്താണ് മര്‍ദ്ധിച്ചത്.
ഇന്നലെ ഉച്ചക്ക് പ്രസാദ ഊട്ട് നടക്കുമ്പോള്‍ മഫ്ടിയിലെത്തിലെത്തിയ രഞ്ജിത്ത്, പുറകുവാതിലിലൂടെ തള്ളികയറാന്‍ ശ്രമിക്കുകയായിരുന്നു. ടോക്കണില്ലാതെ ഈ വഴിയിലൂടെ അകത്തേക്ക് പ്രവശിക്കാന്‍ പറ്റില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞ പ്പോള്‍ താന്‍ പോലിസുകാരനാണെന്ന് പറഞ്ഞ് രജ്ഞിത് മര്‍ദ്ദിക്കുകയായിരുന്നു. മുഖത്തടിക്കുകയും, കൈപിടിച്ച് തിരിക്കുകയും, തള്ളിയിടുകയും ചെയ്തുവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉണ്ണികൃഷ്ണനെ മറ്റു ജീവനക്കാരെത്തി ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂര്‍ മെഡിക്കകോളേജ് ആശുപ—ത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ദേവസ്വം ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ കൂട്ടമായി പോലിസ്‌റ്റേഷനിലെത്തി. പോലിസുകാരനെതിരെ നടപടിയെടുക്കാമെന്നും, ഇയാളെ ഉടന്‍ ഗുരുവായൂരില്‍ നിന്നും മാറ്റാമെന്നും എസിപിആര്‍ ജയചന്ദ്രന്‍പിള്ള ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പിരിഞ്ഞത്. പേ ാലിസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ മര്‍ദ്ധിച്ചുവെന്നാരോപിച്ച് പോലിസുകാരന്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. പോലിസുകാരനെതിരെയും, ഉണ്ണികൃഷ്ണനെതിരെയും ടെമ്പിള്‍ പോലിസ് കേസ്സെടുത്തു.
Next Story

RELATED STORIES

Share it