Flash News

ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍എസ്എസ്

ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍എസ്എസ്
X
Sukumaran-Nair

ചങ്ങനാശ്ശേരി: ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടാനുള്ള നീക്കം ഉപക്ഷേക്കണമെന്ന് എന്‍എസ്എസ്. പെരുന്നയില്‍ കൂടിയ 2016-17 വര്‍ഷത്തെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേക കണക്കിലെടുത്ത് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതിയത് വര്‍ഗീയതയ്ക്ക ് എതിരെയുള്ള നിലപാടിന് അനുകൂലമാണ്. വര്‍ഗീയതയുടെ കാര്യത്തില്‍ വലതുപക്ഷം സ്വീകരിച്ച മൃദു സമീപനം അവര്‍ക്ക് തന്നെ വിനയായി. മതേതരത്വം സംരക്ഷിച്ചുകൊണ്ടുള്ള ജനാധിപത്യ ഭരണമാണ് ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അഴിമതി രഹിതവും അക്രമരഹിതവും എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യ നീതി ലഭിക്കുന്നതുമായ ഒരു ഭരണം കാഴ്ചവെക്കാന്‍ സര്‍ക്കാരിന് കഴിയണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥന്‍മാരുടെ കടുംപിടുത്തമാണ് പല പ്രശ്‌നങ്ങളും പരിഹരിക്കാതെ പോയത്. പുതിയ സര്‍ക്കാരിന്റെ സമീപനങ്ങള്‍ അറിഞ്ഞതിന് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി  ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it