ദേവസ്വം നിയമനം; സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കും: പ്രയാര്‍

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാണ്. എന്നാല്‍, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുന്ന കാര്യത്തില്‍ നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. ദേവസ്വം മന്ത്രിയുടേത് അഭിപ്രായ പ്രകടനം മാത്രമാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് ചര്‍ച്ചകളോ വിവാദങ്ങളോ ഉണ്ടാക്കാന്‍ ദേവസ്വംബോര്‍ഡ് ആഗ്രഹിക്കുന്നില്ല.
ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്യില്ല. സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നതില്‍ ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ അതേപടി പാലിക്കാന്‍ ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണ്ടിവരും. ഇതിനായി ഒരു കോടി ഭക്തര്‍ ഒപ്പിട്ട നിവേദനം ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it