Alappuzha local

ദൃശ്യവിരുന്നൊരുക്കി നോഹയുടെ പേടകം

ആലപ്പുഴ: ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന നോഹയുടെ പേടകം പ്രദര്‍ശനം കാഴ്ചവിരുന്നൊരുക്കുന്നു. നഗിരിയിലെ ആദ്യയിനം തന്നെ വിദേശയിനം വര്‍ണപ്പക്ഷികളുടേതാണ്. ഇവിടെ തത്തകളെ തോളില്‍വെച്ച് സെല്‍ഫിയെടുക്കാന്‍ അവസരമുണ്ട്. അനേകയിനം ബഹുവര്‍ണതത്തകള്‍ കൗതുകം തീര്‍ക്കുന്നു.
പൂക്കളാല്‍ നിര്‍മിച്ച ആനയും സിംഹവും മയിലുമെല്ലാം കൗതുകം നിറയ്ക്കുന്നു. വിദേശയിനം പൂച്ചകളും ഇവിടെയുണ്ട്. അല്‍ഭുതവിളകളുടെ പ്രദര്‍ശനത്തില്‍ ആനച്ചേന, ഭീമന്‍ചേമ്പ്, സുമോകപ്പ തുടങ്ങിയവത്തില്‍ എല്ലാത്തരം വിത്തുകളും കപ്പത്തണ്ടും വാങ്ങാനും കൃഷിരീതികള്‍ മനസിലാക്കാനും അവസരമുണ്ട്.
എസി ഗൃഹോപകരണമേളയില്‍ ഫര്‍ണിച്ചറുകളും മറ്റും ഒരുക്കിയിരിക്കുന്നു. ഒപ്പം കോഴിക്കോടന്‍ ഹല്‍വ, മൈസൂര്‍ ടേസ്റ്റ്, പാലക്കാടന്‍ പപ്പടങ്ങള്‍, വയനാടന്‍ കാടുകളില്‍ നിന്നും ശേഖരിച്ച വനവിഭവങ്ങള്‍ മേളയില്‍ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റുന്നു.
ഏറ്റവും വലിയ ശുദ്ധജല മല്‍സ്യം അരപൈമ വര്‍ണമല്‍സ്യ ശേഖരത്തിലുണ്ട്. കുടുംബശ്രീപ്രവര്‍ത്തകര്‍ ഒരുക്കിയ ഫുഡ് സ്റ്റാളില്‍ ഗാനമേളയും ആസ്വദിക്കാം.
നൂറിലധികം പ്രാവുകളും കോഴികളും ഫെസന്റുകളും, നായയിനങ്ങളും ഈ ഭാഗത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കടലിനടിയിലെ അദ്ഭുതക്കാഴ്ചകളുമായി സീഷെല്‍ മ്യൂസിയം വിസ്മയമുണ്ടാക്കുന്നു.
കുട്ടികള്‍ക്ക് കളിച്ച് ഉല്ലസിക്കാനുള്ള അവസരവും ഈ മേള ഒരുക്കുന്നു. 18ന് മേള സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി എട്ടരമണി വരെയാണ് പ്രദര്‍ശനം.
Next Story

RELATED STORIES

Share it