ദുര്‍മന്ത്രവാദം: നേപ്പാളില്‍ സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു

കാഠ്മണ്ഡു: ദുര്‍മന്ത്രവാദം ആരോപിച്ച് നേപ്പാളില്‍ 55കാരിയായ സ്ത്രീയെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു. കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടിനുള്ളില്‍ കൊണ്ടുപോയി തീയിടുകയായിരുന്നു. ഫസുവ ജില്ലയിലെ യാര്‍സ ഗ്രാമത്തിലാണു സംഭവം. തുളു സാര്‍ക്കി തിങ് എന്ന സ്ത്രീയാണു ഇരയായത്. കൊലപാതകം നടന്ന് 15 ദിവസങ്ങള്‍ക്കുശേഷമാണു വിവരം പുറത്തറിയുന്നത്. മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലിസ് അറിയിച്ചു. ഇരയുടെ ഭര്‍തൃസഹോദരനും ഭാര്യയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it