kasaragod local

ദുര്‍ബലവിഭാഗങ്ങളോട് ബാങ്കുകള്‍ അനുഭാവം പുലര്‍ത്തണം: ജില്ലാ കലക്ടര്‍

കാസര്‍കോട്: കര്‍ഷകരെ സഹായിക്കുന്നതിനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതിനും ജില്ലയിലെ ബാങ്കുകള്‍ സന്നദ്ധമാകണമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ അധ്യക്ഷത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി കെ മുഹമ്മദ് സാജിദ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കെ അരവിന്ദാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) എന്‍ ദേവീദാസ്, സിണ്ടിക്കേറ്റ് ബാങ്ക് റീജിയണല്‍ മാനേജര്‍ ബി രവീന്ദ്രന്‍, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥ്, സിണ്ടിക്കേറ്റ് ബാങ്ക് സീനിയര്‍ മാനേജര്‍ സത്യപാല്‍ സംസാരിച്ചു.
നബാര്‍ഡിന്റെ 2016-17വാര്‍ഷിക ക്രെഡിറ്റ് മാസ്റ്റര്‍ പ്ലാന്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ബി രവീന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it