thrissur local

ദുരൂഹസാഹചര്യത്തില്‍ വീട് ഭാഗികമായി കത്തിനശിച്ചു

കൊടകര : മറ്റത്തൂര്‍ ഇത്തുപ്പാടത്ത് ദുരൂഹസാചര്യത്തില്‍ വീട് ഭാഗികമായി കത്തിനശിച്ചു. കാളിയാടന്‍ ലിംസിന്റെ വീടിനാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ തീപ്പിടിച്ചത്. കോണ്‍ക്രീറ്റ് വീടിനോടുചേര്‍ന്ന് പിറകുവശത്തുള്ള ഓടിട്ട മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. മേല്‍ക്കൂരയിലെ ഓടുകളും കഴുക്കോലുകളും നശിച്ചു.
മുറിയില്‍ സൂക്ഷിച്ചിരുന്ന സൈക്കിള്‍, അര്‍ബാന, വിറക് എന്നിവയും കത്തിനശിച്ചിട്ടുണ്ട്. തീയാളുന്നതുകണ്ട് വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തി മറ്റ് മുറികളിലേക്ക് തീപടരാതെ മുന്‍കരുതലെടുത്തു.
പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്. മറ്റത്തൂര്‍ വില്ലേജോഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വെള്ളിക്കുളങ്ങര പോലിസും സ്ഥലത്തെത്തി അന്വേഷണം നടത്തി. തീപ്പിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
Next Story

RELATED STORIES

Share it