ദുരൂഹമരണത്തിന് 43 വര്‍ഷം: പാബ്ലോ നെരൂദയുടെ മരണം പുനരന്വേഷിക്കും

സാന്‍ഡിയാഗോ: വിശ്വപ്രസിദ്ധ കവിയും നൊബേല്‍ ജേതാവുമായ പാബ്ലോ നെരൂദയുടെ മരണത്തെ കുറിച്ച് പുനരന്വേഷിക്കാന്‍ തീരുമാനം. 43 വര്‍ഷങ്ങളായി തുടരുന്ന നെരൂദയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്.
ഇടതുപക്ഷക്കാരനായ നെരൂദയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുള്ളതായി ആദ്യം മുതലേ സംശയം ഉയര്‍ന്നിരുന്നു. 1973ല്‍ മരണപ്പെട്ട നെരൂദ വലതുപക്ഷ ഏജന്റുകള്‍ നല്‍കിയ വിഷം മൂലമാണ് മരണപ്പെട്ടത് എന്നും ആരോപണങ്ങളുണ്ടായി. ഇതിനെത്തുടര്‍ന്ന് 2013ല്‍ ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുെന്നങ്കിലും വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചില്ല. എന്നാല്‍, മരണത്തിനു പിന്നില്‍ ഏജന്റുമാരുടെ കൈയുണ്ടെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് പറഞ്ഞ ചിലി സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചു.
കോപന്‍ഹേഗ് സര്‍വകലാശാലയിലെയും കാനഡയിലെ എംസി മാസ്റ്റര്‍ സര്‍വകലാശാലയിലെയും ഫോറന്‍സിക് വിദഗ്ധരടക്കമുള്ളവരാണ് ഇത്തവണ പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. നെരൂദയുടെ പല്ലുകളും എല്ലുകളും വിശദമായി പഠനത്തിനു വിധേയമാക്കിയാല്‍ ഇതിലൂടെ മരണകാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it