malappuram local

ദുരൂഹത നീങ്ങുന്നില്ല; യുവതിയെയും മക്കളെയും കാണാതായിട്ട് 20 ദിവസം

കൊണ്ടോട്ടി: ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ വീട്ടമ്മയേയും മൂന്ന് പെണ്‍മക്കളേയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടംബം ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസിന് കരിപ്പൂര്‍ പോലിസ് മറുപടി നല്‍കി. ഇവരുമായി ബന്ധമുള്ള ദിവ്യന്‍ അബ്ദുര്‍റഹ്മാനെതിരെയാണ് കാണാതായവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കിയത്. അബ്ദുര്‍റഹ്മാനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ്‌പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇയാളുടെ കസ്റ്റഡിയില്‍ ഇവരില്ലെന്നാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കരിപ്പൂര്‍ പുളിയം പറമ്പിലെ പ്രവാസിയുടെ ഭാര്യയായ സൗദാബി(37), മക്കളായ ഷാദിയ(17), മുസിക്കിന(6), ഹാനിയ(4)എന്നിവരെയാണ് കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ കാണാതായത്.
സൗദാബിയുടെ മൂത്ത മകന്‍ നല്‍കിയ പരാതിയില്‍ കരിപ്പൂര്‍ പോലിസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി വരികയാണ്. എന്നാല്‍, 20 ദിവസം കഴിഞ്ഞിട്ടും നാലു പേരെയും കണ്ടെത്താനായിട്ടില്ല. മൂത്ത മകന്‍ മരണ വീട്ടിലേക്കുപോയ സമയത്താണ് ഇവര്‍ രാവിലെ വീട് വിട്ടിറങ്ങിയത്.
കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ എമിഗ്രേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിദേശത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തി. വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. കൊണ്ടോട്ടി ടൗണ്‍, വിമാനത്താളം, കോഴിക്കോട്, തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിച്ചു. വീട്ടമ്മക്കും കുടംബത്തിനും അടുത്ത ബന്ധമുണ്ടെന്ന് കുടംബം പറയുന്ന മേലങ്ങാടിയിലെ ദിവ്യന്‍ അബ്ദുര്‍റഹ്മാനെതിരെയാണ് പോലിസിലും, കോടതിയിലും പരാതി നല്‍കിയത്.
ഇയാളെ ഒന്നിലധികം തവണ പോലിസ് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഇയാളുടെ ഫോണ്‍ നിരീക്ഷണത്തിലാണ്. നേരത്തെയുളള ഫോണ്‍കോളുകളും പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it