Flash News

ദുരിത പേമാരി: ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍

ദുരിത പേമാരി: ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍
X
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വന്‍ നാശനഷ്ടമാണ് മഴയുണ്ടാക്കിയിരിക്കുന്നത്. കോഴിക്കോട്,കണ്ണൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടി. തിരുവല്ലയിലും കണ്ണൂരിലുമായി രണ്ട് പേര്‍ മരിച്ചിട്ടുണ്ട്.എറണാകുളത്ത് രണ്ട് ആദിവാസികുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു.അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.



കോഴിക്കോട് പുല്ലൂരാന്‍പാറ, ആനയ്ക്കാംപൊയില്‍, തുഷാരഗിരി എന്നിവിടങ്ങളിലെ ജനവാസമേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്നിലും കര്‍ണാടക ബ്രഹ്മഗിരി വനമേഖലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചു. 5 വീടുകളും തകര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it