Kerala

ദുരിതാശ്വാസം; ജയലളിതയെ കടന്നുവെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് തമിഴരുടെ പ്രശംസ

ദുരിതാശ്വാസം; ജയലളിതയെ കടന്നുവെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് തമിഴരുടെ പ്രശംസ
X
ksrtc keralaചെന്നൈ: പ്രളയക്കെടുതിയിലായ ചെന്നൈയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വന്തം മുഖ്യമന്ത്രി ജയലളിത രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കെ കേരളസര്‍ക്കാര്‍ 60 ബസ്സുകളാണ് പുറം സര്‍വ്വീസിനായി സൗജന്യമായി അനുവദിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും സകല വസ്തുക്കളിലും മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിച്ച ശേഷം മാത്രമാണ് ചെന്നൈയില്‍ വിതരണം ചെയ്യുന്നത്.മുഖ്യമന്ത്രിയുടെ ചിത്രം തീര്‍ന്നുപോയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ദുരിതത്തിലായവര്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതു പോലും വാര്‍ത്തയായിരുന്നു. എന്നിരിക്കെ കേരള സര്‍ക്കാര്‍ അനുവദിച്ച ബസ്സുകളുടെ മുകളിലൊന്നും അവരുടെ മുഖ്യമന്ത്രിയുടെ പടം വെച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് തമിഴ് പത്രങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഫോട്ടോ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.amma
പ്രമുഖ പത്രമായ ദിനമലരിലാണ് സൗജന്യയാത്രയ്ക്ക് അനുവദിച്ച കെഎസ്ആര്‍ടിസിയുടെ പടത്തിന് താഴെ കേരള മുഖ്യമന്ത്രി ചിത്രം വെക്കാത്തത് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് വാര്‍ത്ത വന്നത്. ''കൊയംബേട്ടില്‍ ഇരുന്ത് ഇളവസമാക വെളിയൂര്‍ സെല്ല കേരള അരസാന്‍ഗം അറുപത് പെരൂന്തുകളെ അനുപ്പി ഉള്ളത്. അവങ്ക മുതല്‍വര്‍ പടം മുകപ്പില്‍ ഒട്ടപ്പടവില്ലൈ എണ്‍പത് കുറിപ്പിട തക്കത്. (കൊയംബേടില്‍ നിന്നും സൌജന്യമായി പുറം ലോകത്തേക്ക് യാത്ര ചെയ്യാന്‍ കേരള സര്‍ക്കാര്‍ 60 ബസുകള്‍ ലഭ്യമാക്കിയിരിക്കുന്നു. അവയുടെ മുന്‍പില്‍ അവരുടെ മുഖ്യമന്ത്രിയുടെ ചിത്രം ഒട്ടിച്ചിട്ടില്ല എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.)''.
Next Story

RELATED STORIES

Share it