ദുരിതാശ്വാസ നിധിയിലേക്ക് എടപ്പാളയത്തിന്റെ സഹായം
BY abdul ali11 Sep 2018 2:58 PM GMT
X
abdul ali11 Sep 2018 2:58 PM GMT
ദമ്മാം: എടപ്പാളുകാരുടെ ആഗോള പ്രവാസി കൂട്ടായ്മയായ എടപ്പാളയത്തിന്റെ സൗദി ഘടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്കി. പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച രണ്ടു ലക്ഷം രൂപയാണ് മന്ത്രി കെ ടി ജലീലിന് കൈമാറിയത്. നേരത്തെ എടപ്പാളയം ഡിസാസ്റ്റര്‍ ഹെല്പ് ഡെസ്കിലൂടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപുകളിലും ദുരിത ബാധിത പ്രദേശങ്ങളിലും നാലു ലക്ഷത്തോളം രൂപയുടെ സഹായമെത്തിച്ചിരുന്നു. എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ പഞ്ചാത്തുകളിലെ 700ഓളം കുടുംബങ്ങളില്‍ ഭക്ഷണ കിറ്റുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തിരുന്നു. എടപ്പാള്‍, പൊന്നാനി തൃക്കാവ്, പുറത്തൂര്‍ സ്കൂളുകളിലെ എന്‍എസ്എസ് യൂനിറ്റുകളുമായി സഹകരിച്ച് ജില്ലക്കകത്തും പുറത്തുമുള്ള ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കാനാണ് രണ്ടാം ഘട്ടത്തില്‍ ശ്രമിച്ചത്. കൂടാതെ എടപ്പാളയം ആഗോള സമിതി സ്വരൂപിച്ച മൂന്നര ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കെ ടി ജലീലിന് കൈമാറി. പ്രതിനിധികളായ റഫീഖ് എടപ്പാള്‍, കായിങ്കല് മുഹമ്മദ് കുട്ടി (ഖത്തര്‍), മൊയ്തീന് കുട്ടി എടപ്പാള്‍, സുനില്‍, ഗഫൂര്‍, സമീര്‍ മാങ്ങാട്ടൂര്‍ (ജിദ്ദ), മുസ്തഫ കാടഞ്ചേരി, സിറാജ്, ഷറഫ് (ദമ്മാം), ശറഫുദ്ദീന്‍ (ത്വാഇഫ്) ചടങ്ങില്‍ സംബന്ധിച്ചു. സൗദിയില്‍ ജിദ്ദ, ദമ്മാം, റിയാദ് ചാപ്റ്ററുകളില്‍ എടപ്പാളയം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT