ernakulam local

ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങിത്തുടങ്ങി

വൈപ്പിന്‍:  കടല്‍ ശാന്തമായതോടെ വൈപ്പിന്‍കരയിലെ  നാലു ദുരിതാശ്വാസ ക്യാംപുകളില്‍ രണ്ടെണ്ണത്തിലുള്ളവര്‍ വീടുകളിലേക്കു മടങ്ങി. പള്ളത്താംകുളങ്ങര എല്‍പി സ്‌കൂള്‍, ഞാറക്കല്‍ ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലുണ്ടായിരുന്നവരാണ് ഇന്നലെ ക്യാംപ് വിട്ടത്.
നായരമ്പലം ദേവിവിലാസം സ്‌കൂള്‍, എടവനക്കാട് ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഇന്ന് മടങ്ങൂം.
ഞാറക്കല്‍ ക്യാംപില്‍ എസ് ശര്‍മ എംഎല്‍എ എത്തി കുടുംബങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും വേണ്ട നടപടികളുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെ ആളുകള്‍ മടങ്ങി.
എടവനക്കാട് ക്യാംപിലും എംഎല്‍എ എത്തി. കുഴുപ്പിള്ളി ഭഗവതി വിലാസം എല്‍പി സ്‌കൂളിലെ ക്യാംപിലുണ്ടായിരുന്നവര്‍ ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞ് വീടുകളിലേക്കു തിരിച്ചുപോയി. നായരമ്പലം ദേവിവിലാസം സ്‌കൂളിലെ ക്യാംപിലുള്ളവര്‍ അടുത്തദിവസമേ മടങ്ങൂ.
അവരുടെ വീടുകളും പരിസരവും വൃത്തിയാക്കിയശേഷമേ അവര്‍ തിരിച്ചുപോകാനാകൂ. ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുറച്ചു വീടുകളും പരിസരവും വൃത്തിയാക്കി.
നായരമ്പലം വെളിയത്താംപറമ്പ് കടല്‍ത്തീരത്ത് തകര്‍ന്നതും നാശനഷ്ടം സംഭവിച്ചതുമായ വീട്ടുകാര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ഇതുസംബന്ധിച്ച് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. 44 കുടുംബങ്ങളാണ് ഇവിടെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
മൂന്നു വീടുകള്‍ പൂര്‍ണമായും ചിലതെല്ലാം ഭാഗികമായും തകര്‍ന്നു. ചെളിയും മാലിന്യവും നിറഞ്ഞ ഇവരുടെ വീടുകളും പരിസരവും താമസയോഗ്യമാക്കണം.— ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.— ഇവരെ സഹായിക്കുന്നതായി സര്‍വകക്ഷി യോഗത്തില്‍ ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവിടെ ശുചീകരിക്കാനും യോഗം തീരുമാനിച്ചു.  യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷിബു അധ്യക്ഷനായി. വെളിയത്താംപറമ്പ് കടല്‍ത്തീരത്ത് തകര്‍ന്ന വീടുകള്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it