ernakulam local

ദുരിതാശ്വാസ ക്യാംപിലേക്ക് എസ്ഡിപിഐ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു

ഏലൂര്‍: ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ പാതാളം ഗവ. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലേക്ക് എസ്ഡിപിഐ ഏലൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങള്‍ ഇന്നലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചാണ് വിതരണം ചെയ്തത്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ക്യാംപിലുള്ളവര്‍ക്ക് ഇത് വളരെ ആശ്വാസകരമായി.
അരി, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഏലൂര്‍ വില്ലേജ് ഓഫിസര്‍ക്കാണ് ഈ ക്യാംപിലെ ചുമതല. എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസില്‍ നിന്നും ഏലൂര്‍ വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസി. മാനുവല്‍ ഭക്ഷ്യവിഭവങ്ങള്‍ ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി സിയാദ് ഉളിയന്നൂര്‍, എസ്ഡിപിഐ ഭാരവാഹികളായ അഷറഫ്, നജീബ്, സലിം ചേരാനല്ലൂര്‍, റഷീദ് , ഷിഹാബ്, ഫാറൂഖ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it