ദുരിതാശ്വാസ കേന്ദ്ര ങ്ങളില്‍ ചികില്‍സാ സൗകര്യം മെച്ചപ്പെടുത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു വിവിധ ആശുപത്രികളിലും ദുരിതാശ്വാസ ക്യാംപുകളിലും കഴിയുന്നവര്‍ക്കു മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യ മന്ത്രി. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ചേര്‍ന്ന ഉന്നതതല യോഗത്തിലാണു ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയത്. ചുഴലിക്കാറ്റ് സംബന്ധിച്ച് ആരോഗ്യ വകുപ്പില്‍ നിന്ന് എല്ലാ ജില്ലകളിലേക്കും സ്ഥിതിഗതികള്‍ നേരിടാനുള്ള നിര്‍ദേശം നല്‍കി. തീരദേശ മേഖലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ച എല്ലായിടത്തും മെഡിക്കല്‍ ടീമുകളെ സജീകരിക്കുകയും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ഇടപെടല്‍ ശക്തമാക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി എന്നിവിടങ്ങളില്‍ ഫലപ്രദമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. സംസ്ഥാനതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ജമായി. ജില്ലകളില്‍ നിന്നുള്ള റിപോര്‍ട്ട് ശേഖരിച്ചുവരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌േമാര്‍ട്ടം ചെയ്യുന്നതിനും ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുന്നതിനുമായി ഡോക്ടര്‍മാരുടെ ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it