ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം: ഉമ്മന്‍ചാണ്ടി

കോട്ടയം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിതാശ്വാസസഹായം നല്‍കുന്നത് സംബന്ധിച്ച ഉത്തരവില്‍ പോലും വ്യക്തതയില്ല. ഒരുമാസം കഴിഞ്ഞിട്ടും ആഗസ്ത് 16ലെ ഉത്തരവ് ഭേദഗതി ചെയ്തില്ല. രണ്ടുദിവസം വെള്ളം കെട്ടിനിന്ന വീട്ടുടമസ്ഥര്‍, മലയിടിഞ്ഞ പ്രദേശത്തുള്ളവര്‍ എന്നിവര്‍ക്ക് ആശ്വാസം നല്‍കാനായിരുന്നു ആദ്യ ഉത്തരവ്. ആ സ്ഥിതി മാറി. എന്നിട്ടും നാളിതുവരെയായിട്ടും ഉത്തരവ് ഭേദഗതി ചെയ്തില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആദ്യഘട്ട സഹായ വിതരണത്തിന് ആകെ വേണ്ടത് 600 കോടിയാണ്. ഇതുപോലും ഇതുവരെ കലക്ടര്‍മാര്‍ക്ക് പൂര്‍ണമായി നല്‍കിയിട്ടില്ല. ദുരിതാശ്വാസപ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ പരാജയമാണെന്നതിന് തെളിവാണ് സൗജന്യ റേഷന്‍ അനുവദിച്ചതിലെ കാലതാമസം. ദുരിതബാധിതര്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കാനായി ഒരുലക്ഷം രൂപ പലിശരഹിത വായ്പ എന്നത്് അംഗീകരിക്കാനാവില്ല. വായ്പയ്ക്കായുള്ള മാനദണ്ഡവും ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it