malappuram local

ദുരിതാശ്വാസത്തിലെ വിവേചനം: നടപടിക്ക് കലക്ടറുടെ ഉത്തരവ്

മലപ്പുറം: പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിഭാഗീയമായും സ്വജന പക്ഷപാതപരമായും പെരുമാറുന്ന സംഘടനാ നേത്യത്വത്തിനെതിരെയും വ്യക്തികള്‍ക്കെതിരേയും നിയമനടപടിയെടുക്കാന്‍ ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവിട്ടു.ഡിസാസ്റ്റര്‍മാനേജ്—മെന്റ്ആക്ട് സെക്ഷന്‍ (61) പ്രകാരം ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവും ദുരിതാശ്വാസ സഹായവും നല്‍കുന്ന കാര്യത്തില്‍ ലിംഗ, ജാതി, മത, സാമുദായിക വിവേചനങ്ങള്‍ കാട്ടുന്നത് നിരോധിച്ചതാണെന്നും കുറ്റകരമാണന്നും കലക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ചിലസംഘടനകള്‍ അത്തരത്തില്‍ പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കലക്ടറുടെ ഇടപെടല്‍. വിഭാഗീയവുംസ്വജനപക്ഷപാതപരവുമായ പ്രവര്‍ത്തനങ്ങളുണ്ടാവുന്ന മുറയ്ക്ക് ഡിസാസ്റ്റര്‍ മാനേജ്—മെന്റ്ആക്ട്‌വകുപ്പ് 26(2) പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. വിവേചനപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സര്‍ക്കാരിതര സംഘടനകളെ നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ പോലിസ് മേധാവി—ക്ക് നിര്‍ദ്ദേശം നല്‍കിയാണ് കലക്ടറുടെ നടപടി.

Next Story

RELATED STORIES

Share it