Flash News

ദുരിതാശ്വാസം : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200 കോടി



ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടിയുടെ കേന്ദ്രസഹായം. അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കായാണ് സഹായം പ്രഖ്യാപിച്ചതെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് ഫണ്ട് അനുവദിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു. ഇക്കഴിഞ്ഞ ആഗസ്തില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it