thrissur local

ദുരിതമുഖത്തു കൈത്താങ്ങായി വേള്‍ഡ് മലയാളി ഫെഡറേഷനോടൊപ്പം വിദ്യാര്‍ഥികള്‍

കുന്നംകുളം: കടല്‍ക്ഷോഭ ദുരിത മേഖലയായ എറിയാട് തീരദേശത്തു വേള്‍ഡ് മലയാളി ഫെഡറേഷന്‍ നടത്തുന്ന വസ്ത്ര ഭക്ഷണ പഠനോപകരണ വിതരണത്തിനോടൊപ്പം സഹകരിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി.
കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവരുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും പിടിഎയും കൈകോര്‍ത്തു.
സംഭരിച്ച വസ്തുക്കള്‍ സ്‌കൂള്‍ ലീഡര്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സീന ഷാനവാസ്, കേരള സെന്‍ട്രല്‍ സോണ്‍ മെംബര്‍ സൈനുദ്ധീന്‍ എന്നിവര്‍ ഏറ്റുവാങ്ങി. വ്യാഴാഴ്ച ദുരിത മേഖലയില്‍ പ്രവര്‍ത്തകര്‍ 100 കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷണ സാധനങ്ങളും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു.
Next Story

RELATED STORIES

Share it