malappuram local

ദുരിതബാധിതരെ ഫിഷര്‍മെന്‍ കോളനിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു

പൊന്നാനി: പൊന്നാനിയിലെ കടലാക്രമണ ബാധിതരായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ പൊന്നാനി ഫിഷര്‍മെന്‍ കോളനിയിലെ  വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇവ താമസയോഗ്യമല്ലെന്ന് പരാതിയുണ്ട്. അടിസ്ഥാന സൗകര്യമില്ലാതെയാണ് കുടുംബങ്ങള്‍ ഇവിടെ താമസമാരംഭിച്ചിരിക്കുന്നത്. ആറു വര്‍ഷമായി ആരും ഈ വീടുകളില്‍ താമസിക്കാറില്ല. റൂമുകളില്‍ ഒരു കട്ടിലിടാന്‍ പോലും സാധ്യമല്ല. 250 ഓളം വെറുതെ കിടക്കുന്ന വീടുകളാണിപ്പോള്‍ തുറന്നു കൊടുത്തിരിക്കുന്നത്.   വൈദ്യുതി, വെള്ളം തുടങ്ങിയ യാതൊരു സംവിധാനവും ഇവിടെയില്ല.    കടലാക്രമണം ശക്തമായ പൊന്നാനി മുറിഞ്ഞി പ്രദേശത്തെ അമ്പതോളം കുടുംബങ്ങളെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊന്നാനി എംഇഎസ് കോളജിനു സമീപമുള്ള ഫിഷര്‍മെന്‍ കോളനിയിലേക്ക്  മാറ്റിയത്. ദുരിതാശ്വാസ ക്യാംപിലേക്ക് മാറാന്‍ തയ്യാറാവാതിരുന്ന കുടുംബങ്ങളെയാണ് ഫിഷര്‍മെന്‍ കോളനിയിലേക്ക് മാറ്റിയത്.  കടലാക്രമണ ബാധിതരെ  മാതൃ ശിശു ആശുപത്രിയിലും, ആനപ്പടി എല്‍പി സ്‌കൂളിലുമാണ് പുരധിവസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നതും, ആശുപത്രിയില്‍ രോഗികളുടെ കൂടെ കഴിയുന്നതിലുമുള്ള പ്രയാസം ചൂണ്ടിക്കാട്ടിയുമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഫിഷര്‍മെന്‍ കോളനിയിലേക്ക് താമസം മാറാന്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it