Kottayam Local

ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കാനം രാജേന്ദ്രന്‍



വാഴൂര്‍: ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്‌ന പരിഹാരത്തിന് ഇടത് സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഖില കേരള പണ്ഡിതര്‍ മഹാജനസഭ 65ാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പ് ു നല്‍കുന്ന തുല്യനീതി നടപ്പാക്കലാണ് സര്‍ക്കാര്‍ നയം. ഇന്ത്യക്കു രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണ് ലഭിച്ചതെന്ന ഡോ. ബി ആര്‍ അബേദ്കറുടെ അഭിപ്രായത്തിന് ഇന്നു സാധുതയുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥ ഇപ്പോഴും പരിഹരിച്ചിട്ടില്ല. പിന്നാക്കക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നടപടിയുണ്ടാവണം. പണ്ഡിതര്‍ മഹാജനസഭയുടെ വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്നും കാനം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി എ ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി, എസ് ഷിജുകുമാര്‍ എരുമേലി, എം സി രഘു, കെ എസ് രാജന്‍,കെ കെ മോഹനന്‍, എന്‍ എന്‍ പ്രസാദ്,കെ ആര്‍ കൃഷ്ണന്‍കുട്ടി,പി എന്‍ വേണു,വിഎന്‍എസ് പണ്ഡിതര്‍ ടി കെ വാസുദേവന്‍ തുടങ്ങി വിവിധ നേതാക്കള്‍ സംസാരിച്ചു. ഭാരവാഹികളായി വി എ ബാലകൃഷ്ണന്‍ എറണാകുളം (പ്രസിഡന്റ്), കെ ആര്‍ കൃഷ്ണന്‍കുട്ടി കോട്ടയം, പി എന്‍ വേണു പെരുമ്പാവൂര്‍, ടി കെ വാസുദേവന്‍ കടമ്മനിട്ട (വൈസ് പ്രസിഡന്റുമാര്‍), എസ് ഷിജുകുമാര്‍ എരുമേലി (ജനറല്‍ സെക്രട്ടറി), കെ കെ മോഹനന്‍ അങ്കമാലി, പി ഗണേഷ് കൊട്ടിയം, ടി എന്‍ സുരേഷ് കുമാര്‍ കോട്ടയം (സെക്രട്ടറിമാര്‍), എം സി രഘു (ഖജാഞ്ചി), കെ യു മുരളി മോഹന്‍ തൃശൂര്‍ (ഓഡിറ്റര്‍) പി എസ് സോമന്‍ (സന്ദേശം എഡിറ്റര്‍),എക്‌സിക്യൂട്ടിവ് അംഗങ്ങളായി വി പി രാജന്‍, പി കെ ബാബു, ടി എസ് രാജന്‍, സാവിത്രി ശിവശങ്കരന്‍ എന്നിവരടങ്ങുന്ന 37 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it