Flash News

ദുരഭിമാന ചെയ്തികള്‍ അവഗണിക്കുന്ന മുഖ്യധാരാ രീതി വഞ്ചനാപരം: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

ദുരഭിമാന ചെയ്തികള്‍ അവഗണിക്കുന്ന മുഖ്യധാരാ രീതി വഞ്ചനാപരം: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്
X
കോഴിക്കോട്: കേരളത്തില്‍ സമീപകാലത്തായി നടന്നുകൊണ്ടിരിക്കുന്ന ദുരഭിമാന തടവുകളും കഴിഞ്ഞദിവസം നടന്ന കൊലപാതകവും കേരളത്തിലെ വനിത, മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും പൊതുസമൂഹവും കാറ്റഗറി നിശ്ചയിച്ച് അവഗണിക്കുന്ന രീതി സ്ത്രീത്വത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള വഞ്ചനയാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അഭിപ്രായപ്പെട്ടു.



ഇഷ്ടപ്പെട്ട യുവാവിനെ വിവാഹംകഴിക്കാന്‍ തീരുമാനിച്ചതിനാല്‍ ആതിര എന്ന പെണ്‍കുട്ടി ദാരുണമായി കൊലചെയ്യപ്പെട്ടത് എറെ ഞെട്ടലുളവാക്കുന്നതാണ്. കടുത്ത ജാതി ഭ്രമം തലയ്ക്കുപിടിച്ചതിനാലാണ് ഉറപ്പിച്ച വിവാഹത്തലേന്ന് അച്ഛന്‍ സ്വന്തം മകളെ കൊലപ്പെടുത്തിയത്. എന്നാല്‍ ഇതിനെ പിതാവിന്റെ സ്വാഭാവിക പ്രതികരണമായും മദ്യലഹരിക്കിടയില്‍ വന്നുപോയ കൈപ്പിഴയായും വിലയിരുത്തുന്നത് ഇതിനെ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജാതി ചിന്തകള്‍ നാട്ടില്‍ ശക്തമായി വേരൂന്നുകയാണ് എന്നതിന്റെ സൂചനയാണ് ആതിരയുടെ കൊലപാതകം വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ചചെയ്യാത്ത പൊതുബോധം സൂചിപ്പിക്കുന്നത്. ആതിരയുടെ കൊലപാതകത്തിന് പിതാവ് മാത്രമല്ല കുറ്റവാളി. മറിച്ച് നാട്ടില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയും കപട മതേതര സാമൂഹികാവസ്ഥയുമാണ്. സവര്‍ണ താല്‍പ്പര്യത്തിനെതിരായി വരുന്ന വാര്‍ത്തകള്‍ ചര്‍ച്ചയാവരുത് എന്ന പൊതു മനസ്സാണ് ആതിരയുടെയും ബംഗളൂരുവില്‍ വച്ചു കൊല്ലപ്പെട്ട അശ്വതിയുടെയും കൊലപാതകങ്ങളും തൃപ്പൂണിത്തുറയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതും ചര്‍ച്ചയാവാതിരിക്കുന്നത്. വനിതാ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ മേലാളന്‍മാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വനിതാ ദിനത്തില്‍ മാത്രം കണ്ണ് തുറക്കുന്നവരായി തീരുന്ന ദുഃഖകരമായ കാഴ്ചയാണിന്ന്. സ്വന്തം കൃഷിയിടത്തില്‍ നിന്നും ആട്ടിയകറ്റപ്പെട്ട് ക്രൂരമായി ആക്രമിക്കപ്പെടുന്ന അമ്മമാരുടെ രോദനം കേള്‍ക്കാനോ ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുവാനോ ഇവിടെയുള്ള വനിതാ പ്രസ്ഥാനക്കാര്‍ക്കോ വനിതാ കമ്മീഷനോ സാധിക്കുന്നില്ല എന്നതും ആശങ്കകള്‍ക്കിടയാക്കുന്നതാണ്. സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന എല്ലാ തരം അക്രമങ്ങളെയും ഒരേ പോലെ കണ്ട് ചെറുക്കാന്‍ പൊതു സമൂഹവും വനിതാ പ്രവര്‍ത്തകരും രംഗത്തു വരണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it