ദുരഭിമാനക്കൊല: ദലിത് യുവാവിനെ കൊന്ന കേസില്‍ ഭാര്യാപിതാവ് കീഴടങ്ങി

തിരുപ്പൂര്‍: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദലിത് യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യാപിതാവ് കോടതിയില്‍ കീഴടങ്ങി. പഴനി സ്വദേശി ചിന്നസ്വാമി(48)യാണ് നിലക്കോട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. മറയൂരിന്റെ അതിര്‍ത്തിപ്രദേശമായ ഉദുമല്‍പേട്ടയിലെ ബസ്സ്റ്റാന്റിനു സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
കുമരലിംഗം സ്വദേശി വേലുസാമിയുടെ മകന്‍ ശങ്കര്‍ (23) ആണ് മരിച്ചത്. പൊള്ളാച്ചിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഭാര്യ കൗസല്യ (19) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജാതീയമായ പ്രശ്‌നങ്ങളാണ് ആക്രമണത്തിനു കാരണം. ഇവരെ കൊലപ്പെടുത്താന്‍ ചിന്നസാമി ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുമായി ഷോപ്പിങിന് പോയതായിരുന്നു ശങ്കര്‍.
ബൈക്കിലെത്തിയ മൂന്നംഗ സംഘം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. കൊലപാതകത്തില്‍ പ്രതിശേധിച്ച് ശങ്കറിന്റെ ഗ്രാമ വാസികള്‍ കൂമാരലിംഗം-മടത്തുക്കൂളം റോഡ് ഉപരോധിച്ചിരുന്നു. ശങ്കറിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്താന്‍ സമ്മതിക്കാതിരൂന്ന മാതാപിതാക്കളെ കോയമ്പത്തൂരിലെ ഉന്നത പോലിസ് ഉദോഗസ്ഥര്‍ അനൂനയിപ്പിച്ചതിനു ശേഷം രണ്ടരയോടെ പോസ്റ്റുമാര്‍ട്ടം നടത്തി വൈകൂന്നേരം ആറുമണിയോടെ സംസ്‌കരിച്ചു. അന്വേഷണത്തിനായി തിരുപ്പൂര്‍ പോലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ചുവര്‍ഷത്തിനിടെ ചെന്നൈയില്‍ അഞ്ചാമത്തെ ദുരഭിമാനക്കൊലയാണിത്.
Next Story

RELATED STORIES

Share it