kozhikode local

ദുരന്ത നിവാരണ സേന രൂപീകരം; പ്രഖ്യാപനം തിങ്കളാഴ്ച

കോഴിക്കോട് : ജില്ലയില്‍ പ്രാദേശിക ദുരന്ത നിവാരണ സേന രൂപീകരിക്കുന്നത് സംബന്ധിച്ച് കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ആലോചനാ യോഗം ചേര്‍ന്നു. സേനയുടെ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 10ന്് ഡിപിസി ഹാളില്‍ നടക്കും. ജില്ലയിലെ വിവിധ ദുരന്തങ്ങള്‍ നേരിടുന്നതിന് പ്രാദേശികമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറക്കുവാന്‍ പറ്റുന്ന തരത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയവരുടെ സംഘമാണ് രൂപീകരിക്കുന്നത്.
റവന്യൂ, പൊലിസ്, ആരോഗ്യം, ഫയര്‍ ആന്റ് റസ്—ക്യൂ, എയ്ഞ്ചല്‍സ് എന്നിവയുടെ മേല്‍നോട്ടത്തിലായിരിക്കും സേന പ്രവര്‍ത്തിക്കുക.
കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ വിഭാഗം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 30 മുതല്‍ 50 വരെ അംഗങ്ങളടങ്ങുന്ന 10 സേനകളാണ് പ്രാദേശികതലങ്ങളില്‍ ആദ്യഘട്ടത്തില്‍ രൂപീകരിക്കുക. ജില്ലാ തലത്തില്‍ കലക്ടറും പ്രാദേശിക തലങ്ങളില്‍ തഹസില്‍ദാര്‍മാരും സേനയെ നിയന്ത്രിക്കും.
ജില്ലയിലെ മലയോര മേഖലകള്‍, തീരദേശ മേഖല കള്‍, മറ്റ് ദുരന്തസാധ്യതാ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സേനയുടെ രൂപീകരണം. സേനയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് സന്നദ്ധ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, ഡ്രൈവര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദഗ്ദ തൊഴിലാളികള്‍, നീന്തല്‍ അറിയുന്നവര്‍, പാമ്പു പിടുത്തക്കാര്‍, സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയവരില്‍ നിന്ന് നിശിചിത ഫോറത്തില്‍ അപേക്ഷ ക്ഷണിക്കും. തുടര്‍ന്ന് ആരോഗ്യ പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കപ്പെടുന്നവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക.

Next Story

RELATED STORIES

Share it